ഫ്രൈഡേ ഫിലിം ഹൗസിന്റെ പതിനഞ്ചാംമത് ചിത്രം വാലാട്ടിയുടെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു. ചിത്രത്തിൽ നായകളാണ് കഥാപാത്രങ്ങളായി എത്തുന്നത്.വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ദേവനാണ്. ഗോൾഡൻ റെട്രീവർ, കോക്കർ സ്പാനിയൽ, റോഡ്വില്ലർ, ഇന്ത്യൻ തെരുവു നായ എന്നിവർ ടോമി, അമലു, ബ്രൂണോ, കരിദാസ് എന്നീ കഥാപാത്രങ്ങളായാണ് എത്തുന്നത്.കഴിഞ്ഞ ഒരു വർഷമായി ഈ നായകളെയെല്ലാം ചിത്രത്തിനായി പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.വിഎഫ്എക്സിന്റെ സഹായമില്ലാതെ നായകളെ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ആദ്യ ഇന്ത്യൻ സിനിമ കൂടിയാകും വാലാട്ടി. വിഷ്ണു പണിക്കർ ക്യാമറയും അയൂബ് ഖാൻ എഡിറ്റിങും നിർവഹിക്കുന്നു. വരുൺ സുനിലാണ് സംഗീതം.