SignIn
Kerala Kaumudi Online
Wednesday, 03 March 2021 6.00 PM IST

ഇന്നലെ കൊവിഡ് 221 പേർക്ക്

covid

കോട്ടയം: ജില്ലയിൽ 221 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 211 പേർക്കും സമ്പർക്കത്തിലൂടെയാണ് . ആകെ 2848 പരിശോധനാ ഫലങ്ങളാണ് പുതുതായി ലഭിച്ചത്. സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതൽ പേർക്ക് സ്ഥിരീകരിച്ചത് കോട്ടയം നഗരസഭാ പിരിധിയിലാണ്. പുത്തനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ പത്തു ജീവനക്കാർ ഉൾപ്പെടെ 45 പേർക്ക് രോഗം ബാധിച്ചു. രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ 17 ജീവനക്കാർ ഉൾപ്പെടെ അതിരമ്പുഴ പഞ്ചായത്തിൽ 24 പേർക്കും കൊവിഡ് ബാധിച്ചു. മീനടം14, പാമ്പാടി 12, കൂരോപ്പട 10, മണർകാട് 9, കുറിച്ചി, വാഴപ്പള്ളി 8 വീതം, നെടുംകുന്നം, ചങ്ങനാശേരി 7 വീതം, മാടപ്പള്ളി, പനച്ചിക്കാട് 5 വീതം എന്നിങ്ങനെയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങളിലെ കണക്ക്.

രോഗം ഭേദമായ 92 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 2056 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5795 പേർ രോഗബാധിതരായി. 3736 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19340 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.