കെയ്റോ: 2500 ലേറെ വർഷം പഴക്കമുണ്ടെന്ന് കരുതുന്ന മമ്മികൾ ഈജിപ്തിൽ ഗവേഷകർ കണ്ടെടുത്തു. പൗരാണിക ഈജിപ്തിലെ പ്രധാന നഗരമായിരുന്ന മെംഫിസിലെ സംസ്കാര സ്ഥലം എന്ന് കരുതപ്പെടുന്ന സഖാറയിൽ നിന്നാണ് മമ്മികൾ കണ്ടെത്തിയത്. 40 അടി താഴ്ചയിൽ നിന്ന് 13 മമ്മികളാണ് കണ്ടെടുത്തത്. ഈജിപ്ത് ടൂറിസം - പുരാവസ്തു വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇനിയും കൂടുതൽ മമ്മികൾ കണ്ടെത്തിയേക്കുമെന്ന് ടൂറിസം - പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് അൽ ഇനാനി പറഞ്ഞു. മമ്മികൾ കണ്ടെടുക്കുന്നതിന്റെ ചെറു വീഡിയോ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.