ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ പ്രവാസി യുവാവിന് ലഭിച്ചത് 10 ലക്ഷം ഡോളർ. ഹൈദരാബാദുകാരനായ ലക്ഷ്മി വെങ്കിട്ടറാവുവിനാണ് (34) സമ്മാനം ലഭിച്ചത്.
സോഫ്റ്റ്വെയർ എൻജിനിയറാണ് റാവു. കഴിഞ്ഞ ഒരു വർഷമായി സ്ഥിരമായി ടിക്കറ്റുകൾ എടുക്കാറുണ്ട്. ആഗസ്റ്റ് 29ന് എടുത്ത ടിക്കറ്റിനാണ് ഇപ്പോൾ സമ്മാനം ലഭിച്ചിരിക്കുന്നത്. നാട്ടിലുള്ള കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ പണം ഉപയോഗിക്കുമെന്ന് ലക്ഷ്മി പറഞ്ഞു. 1999 ൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ച ശേഷം 10 ലക്ഷം ഡോളർ സമ്മാനം ലഭിക്കുന്ന 168-ാമത് ഇന്ത്യക്കാരനാണ് ലക്ഷ്മി.