ന്യൂഡൽഹി: കൊവിഡ് രോഗികൾക്കുള്ള ആംബുലൻസുകൾക്ക് സംസ്ഥാന സർക്കാരുകൾ നിശ്ചിത ഫീസ് നിർണയിക്കണമെന്ന് സുപ്രീംകോടതി. കൊവിഡ് കാലത്ത് ആംബുലൻസുകൾ കൂടുതൽ പണം ഈടാക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടൽ.
രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. കുറഞ്ഞ നിരക്കിൽ ആംബുലൻസ് സേവനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും ആംബുലൻസുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.