തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ സർവകകക്ഷി യോഗത്തിലേക്കു ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്മിഷൻ വിധി ജോസ് വിഭാഗം സർക്കാരിനെ അറിയിച്ചിരുന്നു. മുമ്പു നടന്ന സർവകകക്ഷി യോഗത്തിൽ പി.ജെ. ജോസഫിനെയാണ് ക്ഷണിച്ചിരുന്നത്. ജോസ് നേതൃത്വം നൽകുന്ന പാർട്ടിയാണ് ഇപ്പോൾ കേരളാ കോൺഗ്രസ് എം. ജോസഫ് അതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. നിയമാനുസൃതമായകാര്യമാണ് സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.