ഇന്നലെ 303 പേർക്ക് പോസിറ്റീവ്
കൊല്ലം: ജില്ലയിൽ ഇന്നലെ 303 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ വിദേശത്ത് നിന്ന് എത്തിയ ഒരാളും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ നാലുപേരും ഉൾപ്പെടുന്നു. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 298 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.
ആലപ്പാട് ചെറിയഴീക്കൽ, ഇളമ്പള്ളൂർ, ഏരൂർ ഹെലിപ്പാട് കോളനി, കരീപ്ര കുഴുമതിക്കാട്, കൊല്ലം നഗരത്തിലെ അയത്തിൽ, ഉളിയക്കോവിൽ, കാവനാട്, കുപ്പണ മുരുന്തൽ, തട്ടാമല ഒരുമനഗർ, പുന്തലത്താഴം ഗുരുദേവ നഗർ, മുഖത്തല, പെരിനാട്, വെള്ളിമൺ, മൈനാഗപ്പള്ളി കാരൂർക്കടവ് എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 22 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,154 ആയി.