2019ൽ റാങ്ക് 79, ഈ വർഷം 105
ന്യൂഡൽഹി: ഈവർഷത്തെ ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്ക് റാങ്കിംഗ് തകർച്ച. കഴിഞ്ഞവർഷം 79-ാമതായിരുന്ന ഇന്ത്യ ഈവർഷം 26 പോയിന്റുകൾ പിന്നോട്ടിറങ്ങി 105-ാമതായി. വരുംതലമുറ സാമ്പത്തിക പരിഷ്കാരങ്ങൾ, രാജ്യാന്തര വ്യാപാരത്തിനുള്ള സൗകര്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു റാങ്കിംഗ്.
2018ലെ ഡേറ്റ പരിഗണിച്ച് കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടാണ് പട്ടിക തയ്യാറാക്കിയത്. ഹോങ്കോംഗും സിംഗപ്പൂരുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ചൈനയ്ക്ക് കിട്ടിയത് 124-ാംസ്ഥാനമാണ്. കോംഗോയാണ് ഏറ്റവും പിന്നിൽ.