ന്യൂഡൽഹി: കണ്ടെയ്ൻമെന്റ് സോണിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളിൽ വരാൻ പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രലായം. കണ്ടെയ്ൻമന്റ് സോണിന് പുറത്ത് മാത്രമേ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കൂ. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളിൽ വരാൻ പാടില്ല. ഇതു മൂലം പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം നൽകണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുമെന്നും അവരുടെ പരീക്ഷക്കായി മറ്റു മാർഗങ്ങൾ തേടുകയോ അല്ലെങ്കിൽ പിന്നീട് അവസരം നൽകുകയോ ചെയ്യണമെന്ന് പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നു .
തിരക്ക് ഒഴിവാക്കാൻ വിവിധ സമയങ്ങളിലായി പരീക്ഷ നടത്തുന്ന കാര്യം സർവകലാശാല ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആലോചിക്കണം.പരീക്ഷാ കേന്ദ്രത്തിൽ കയറുന്നതിന് മുമ്പ് ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണം.