കൊച്ചി: കേരള ഹൈക്കോടതിയിലെ അഡിഷണൽ ജഡ്ജിമാരായ ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് ടി.വി. അനിൽകുമാർ, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരെ സ്ഥിരം ജഡ്ജിമാരാക്കി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനമിറക്കി. ചുമതലയേൽക്കൽ ചടങ്ങ് 14 ന് ഹൈക്കോടതിയിൽ നടക്കും.