തിരുവനന്തപുരം: ആദിവാസി ജീവിതം പ്രമേയമാക്കിയ മലയാള ചിത്രം 'കാന്തി' മുംബയിൽ നടന്ന ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടി. ആശോക് ആർ. നാഥ് സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചത് മുമ്പ് ഒട്ടേറെ കേസുകളിൽ പ്രതിയായ സാബു പ്രൗദിനാണ് (ഗുണ്ടുകാട് സാബു). എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സാബുവാണ്.
ഫെസ്റ്റിവലിൽ അവസാനപട്ടികയിൽ നോമിനേഷൻ ലഭിച്ച ഏക മലയാള ചിത്രവും കാന്തിയാണ്.അനിൽ മുഖത്തല കഥയും തിരക്കഥയും എഴുതിയ ചിത്രം നിർമ്മിച്ചത് ആർ.സന്ദീപാണ്. പൂന ഇന്റർനാഷൺൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കൃഷ്ണശ്രീ , ഷൈലജ പി അമ്പു, അരുൺ പുനലൂർ, ഡോ. ആസിഫ് ഷാ, പ്രവീൺകുമാർ , വിജയൻ മുഖത്തല, മധുബാലൻ, അനിൽ മുഖത്തല, ബിനി പ്രേംരാജ് തുടങ്ങിയവരാണ് അഭിനേതാക്കൾ.