SignIn
Kerala Kaumudi Online
Thursday, 03 December 2020 6.57 AM IST

മാ​മു​ക്കോ​യ കല്ലിനെയും ചിരിപ്പിക്കും ( കരയിക്കും ) കല്ലായിക്കാരൻ

mamukoya

ജീ​വി​ത​പ്രാ​രാ​ബ്ദ​ങ്ങ​ളു​മാ​യി ക​ടൽ ക​ട​ന്നു പോ​കു​ന്ന മ​ല​യാ​ളി​കൾ
ഒ​രു ചെ​റു​ചി​രി​യോ​ടെ എ​ന്നും മാ​മു​ക്കോ​യ​യു​ടെ
ഗ​ഫൂർ​ക്ക​യെ ഓർ​ക്കും. ദാ​സ​ന്റെ​യും വി​ജ​യ​ന്റെ​യും മാ​ത്ര​മ​ല്ല
ലോ​ക​മ​ല​യാ​ളി​ക​ളു​ടെ മു​ഴു​വൻ ദോ​സ്താ​ണ് ഗ​ഫൂർ​ക്ക


മ​ല​യാള സി​നി​മ​യു​ടെ ബ്ലാ​ക്ക് ആൻ​ഡ് വൈ​റ്റ് കാ​ല​ഘ​ട്ട​ത്തിൽ ക​ല്ലാ​യി​പ്പു​ഴ​യു​ടെ ഓ​ര​ത്ത് ത​ന്റെ കൊ​ച്ചു സ്വ​പ്ന​ങ്ങ​ളു​മാ​യി ജീ​വി​ച്ച ഒ​രു ചെ​റു​പ്പ​ക്കാ​രൻ ഉ​ണ്ടാ​യി​രു​ന്നു.​പ​കൽ ക​ല്ലാ​യി​യി​ലെ മ​ര​ങ്ങ​ളു​ടെ അ​ള​വെ​ടു​പ്പും രാ​ത്രി​യിൽ നാ​ട​ക​പ്ര​വർ​ത്ത​ന​വു​മാ​യി​രു​ന്നു ജോ​ലി.​കോ​ഴി​ക്കോ​ട്ടെ ഓ​ലക്കൊട്ട​ക​യിൽ ക​പ്പ​ല​ണ്ടി കൊ​റി​ച്ച് നി​ല​ത്തി​രു​ന്ന് ഒ​രു​പാ​ട് സി​നി​മ​കൾ ക​ണ്ടി​ട്ടു​ണ്ട് ആ ചെ​റു​പ്പ​ക്കാ​രൻ. എ​ന്നാൽ താ​നും അ​തി​ന്റെ ഭാ​ഗ​മാ​കു​മെ​ന്ന് അ​യാൾ സ്വ​പ്ന​ത്തിൽ പോ​ലും ചി​ന്തി​ച്ചി​രു​ന്നി​ല്ല.​അത് മ​റ്റാ​രു​മ​ല്ല. നമ്മുടെ സ്വന്തം മാ​മു​ക്കോ​യ.മലയാള സിനിമയിലെ അതുല്യനടൻമാരുടെ പട്ടികയിലാണ് മാമുക്കോയയുടെ സ്ഥാനം .ചിരിപ്പിക്കാൻ മാത്രമല്ല പ്രേക്ഷകരെ കരയിപ്പിക്കാനും മാമുക്കോയയുടെ അഭിനയത്തിന് കഴിയും.

മ​ല​യാള സി​നി​മ​യിൽ ആർ​ക്കും അ​നു​ക​രി​ക്കാൻ ക​ഴി​യാ​ത്ത സ്വാ​ഭാ​വിക

അ​ഭി​നയ ശൈ​ലി​യാ​ണ് താ​ങ്ക​ളു​ടേ​ത്?
എ​നി​ക്ക് അ​ഭി​ന​യി​ക്കാൻ അ​റി​യി​ല്ലെ​ന്ന​താ​ണ് സ​ത്യം. അ​ഭി​ന​യ​ത്തി​ന​പ്പു​റം ഒ​രു​ത​രം പെ​രു​മാ​റ​ലാ​യി​ട്ടാ​ണ് ഞാൻ അ​ഭി​ന​യ​ത്തെ നോ​ക്കി കാ​ണു​ന്ന​ത്. ഞാൻ ചെ​യ്യു​ന്ന എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലും എ​ന്റേ​തായ ശൈ​ലി​യു​ണ്ടാ​വും. ഒ​രു ചാ​യ​ക്ക​ട​ക്കാ​ര​നാ​യാ​ലോ ഒ​രു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ലോ ഞാൻ എ​ങ്ങ​നെ​യാ​ണോ അ​ങ്ങ​നെ ത​ന്നെ​യാ​യിരി​ക്കും സി​നി​മ​യി​ലും. സി​നി​മ​യ്ക്ക് വേ​ണ്ടി പ്ര​ത്യേ​ക​മാ​യി അ​ഭി​ന​യി​ക്കാ​റി​ല്ല. കാ​മറ വ​യ്ക്കു​ന്ന​തു​കൊ​ണ്ടു മാ​ത്രം അ​ത് സി​നിമ ആ​കു​ന്നു എ​ന്നേ​യു​ള്ളൂ.

നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ​ല്ലോ സി​നി​മ​യി​ലേ​ക്ക് വ​ന്ന​ത്?
ഇ​ന്ന​ത്തെ​പ്പോ​ലെ പ​ത്ര​-​ദൃ​ശ്യ മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ അ​തി​പ്ര​സ​രം ഇ​ല്ലാ​ത്ത കാ​ല​മാ​യി​രു​ന്നു അ​ത്. റേ​ഡി​യോ ആ​യി​രു​ന്നു അ​ന്ന​ത്തെ ജ​ന​കീയ മാ​ദ്ധ്യ​മം.​റേ​ഡി​യോ നാ​ട​ക​ത്തി​ലൊ​ക്കെ അ​ഭി​ന​യി​ക്കാൻ അ​വ​സ​രം കി​ട്ടു​ന്ന​ത് മ​ഹാ​ഭാ​ഗ്യ​മാ​യി ക​രു​തു​ന്ന കാ​ലം. അ​ന്ന് ന​മ്മൾ നാ​ടക പ്ര​വർ​ത്ത​ക​രോ​ടൊ​പ്പം ഒ​രു സി​നി​മാ ന​ടൻ ഉ​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ളെ​ല്ലാം സ്നേ​ഹ​ത്തോ​ടെ ബാ​ലേ​ട്ടൻ എ​ന്ന് വി​ളി​ക്കു​ന്ന നി​ല​മ്പൂർ ബാ​ലൻ. ബാ​ലേ​ട്ടൻ സി​നി​മ​യി​ലും നാ​ട​ക​ത്തി​ലു​മൊ​ക്കെ അ​ര​ങ്ങു ത​കർ​ക്കു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത് . ബാ​ലേ​ട്ടൻ ആ​ദ്യ​മാ​യി കോ​ഴി​ക്കോ​ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തിൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു​(​അ​ന്യ​രു​ടെ ഭൂ​മി ) എ​ന്റെസി​നി​മാ പ്ര​വേ​ശ​നം. പ​ക്ഷേ അ​തൊ​രു ബ്ലാ​ക്ക് ആൻ​ഡ് വൈ​റ്റ് അ​വാർ​ഡ് പ​ട​മാ​യി​രു​ന്നു. വെ​റും ഉ​ച്ച​ക്ക​ളി മാ​ത്ര​മാ​യി ഒ​തു​ങ്ങി​പ്പോയ ചി​ത്രം. വേ​ണ്ട​ത്ര രീ​തി​യിൽ ആ ചി​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. എ​ന്നാൽ ആ വർ​ഷ​ത്തെ മി​ക​ച്ച ദേ​ശീ​യോ​ദ്ഗ്ര​ഥന ചി​ത്ര​ത്തി​നു​ള്ള അ​വാർ​ഡ് അ​തി​ന് ല​ഭി​ച്ചു. അ​തൊ​രു വ​ലിയ നേ​ട്ട​മാ​യി. ആ​ദ്യ ചി​ത്ര​ത്തി​ല​ഭി​ന​യി​ച്ച​തി​നു ശേ​ഷം എ​നി​ക്ക് സി​നി​മ​യിൽ നി​ന്ന് അ​ധി​കം അ​വ​സ​ര​ങ്ങ​ളൊ​ന്നും വ​ന്നി​ല്ല. വീ​ണ്ടും ക​ല്ലാ​യി​യി​ലെ ത​ടി​യ​ള​വ് ജോ​ലി​യും നാ​ട​ക​പ്ര​വർ​ത്ത​ന​വു​മൊ​ക്കെ​യാ​യി കു​റെ വർ​ഷ​ങ്ങൾ ക​ട​ന്നു​പോ​യി. ആ​യി​ട​യ്ക്കാ​ണ് ക​ലാ​സം​വി​ധാ​യ​ക​നായ കൊന്ന​നാ​ട്ട് രാ​മൻ​കു​ട്ടി ചേ​ട്ടൻ ഒ​രു പ​ടം സം​വി​ധാ​നം (​സു​റു​മ​യി​ട്ട ക​ണ്ണു​കൾ) ചെ​യ്യു​ന്ന​ത്. വി​ജ​യ​രാ​ഘ​വൻ ആ​യി​രു​ന്നു നാ​യ​കൻ. കെ.​പി. ഉ​മ്മർ, ബ​ഹ​ദൂർ, നെ​ല്ലി​ക്കോ​ട് ഭാ​സ്‌​ക​രൻ, കു​ഞ്ഞാ​ണ്ടി തു​ട​ങ്ങിയ വ​ലിയ ക​ലാ​കാ​ര​ന്മാ​രോ​ടൊ​പ്പം എ​നി​ക്കും ചെ​റി​യൊ​രു വേ​ഷം കി​ട്ടി. ആ വേ​ഷം എ​നി​ക്ക് കി​ട്ടാൻ കാ​ര​ണം സാ​ഹി​ത്യ​കാ​രൻ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീർ ആ​യി​രു​ന്നു. സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വർ​ത്ത​കർ ബ​ഷീർ ഇ​ക്ക​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങാ​നാ​യി ബേ​പ്പൂ​രി​ലെ വീ​ട്ടി​ലെ​ത്തു​മ്പോൾ ഞാൻ അ​വി​ടെ​യു​ണ്ട്. അ​നു​ഗ്ര​ഹം ഒ​ക്കെ വാ​ങ്ങി അ​വർ പോ​കാ​നി​റ​ങ്ങു​ബോൾ ബ​ഷീർ ഇ​ക്ക എ​ന്നെ ചൂ​ണ്ടി പ​റ​ഞ്ഞു ഇ​വൻ ഇ​വി​ടെ നാ​ട​ക​വും ക​ലാ​പ്ര​വർ​ത്ത​ന​വു​മൊ​ക്കെ​യാ​യി ന​ട​ക്കു​ന്ന​വ​നാ നി​ങ്ങ​ളു​ടെ സി​നി​മ​യിൽ എ​ന്തെ​ങ്കി​ലും വേ​ഷ​മു​ണ്ടെ​ങ്കിൽ പ​രി​ഗ​ണി​ക്ക​ണം.​കെ.​പി. ഉ​മ്മർ അ​വ​ത​രി​പ്പി​ച്ച അ​റ​ബി​യു​ടെ ക​ഥാ​പാ​ത്രം സ​ഞ്ച​രി​ക്കു​ന്ന​ത് കു​തി​ര​വ​ണ്ടി​യി​ലാ​ണ്. കു​തി​ര​യ്ക്ക് പു​ല്ലി​ട്ടു​കൊ​ടു​ക്കു​ന്ന ജോ​ലി​ക്കാ​ര​ന്റെ വേ​ഷ​മാ​ണ് എ​നി​ക്ക് ത​ന്ന​ത്. പി​ന്നീ​ട് മൂ​ന്നു കൊ​ല്ലം ക​ഴി​ഞ്ഞ് 1986 ൽ ഇ​റ​ങ്ങിയ ദൂ​രെ ദൂ​രെ ഒ​രു കൂ​ടു കൂ​ട്ടാം എ​ന്ന മോ​ഹൻ​ലാൽ ചി​ത്ര​ത്തി​ലാ​ണ് ഞാൻ അ​ഭി​ന​യി​ക്കു​ന്ന​ത്. ആ ചി​ത്ര​ത്തി​ന്റെ തി​ര​ക്കഥ ശ്രീ​നി​വാ​സ​ന്റേ​താ​യി​രു​ന്നു . ത​ല​ശേ​രി​യിൽ നാ​ട​ക​പ്ര​വർ​ത്ത​നം ന​ട​ത്തു​ന്ന സ​മ​യ​ത്തെ എ​നി​ക്ക് ശ്രീ​നി​വാ​സ​നെ അ​റി​യാം.

എ​ന്നാൽ സി​നി​മ​യ്ക്ക് പു​റ​ത്തു​ള്ള മാ​മു​ക്കോയ ഗൗ​ര​വ​ക്കാ​ര​നാ​ണോ?

കോ​മ​ഡി​ക്ക് വേ​ണ്ടി ഞാൻ ഇ​തു​വ​രെ ഒ​രു സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ഞാൻ വ​ള​രെ സീ​രി​യ​സാ​യി ചെ​യ്യു​ന്ന​ത് ആ​ളു​കൾ​ക്ക് കോ​മ​ഡി​യാ​യി​ട്ടാ​ണ് തോ​ന്നു​ന്ന​ത്. അ​തി​ന് ഞാൻ എ​ന്ത് ചെ​യ്യാ​നാ​ണ്. പി​ന്നെ ജീ​വി​ത​ത്തിൽ അ​ല്പം ഗൗ​ര​വ​മൊ​ക്കെ വേ​ണ്ടേ. പ​റ​യേ​ണ്ട കാ​ര്യ​ങ്ങൾ പ​റ​യേ​ണ്ട സ​മ​യ​ത്തു ത​ന്നെ പ​റ​യ​ണം.

സി​നി​മ​യിൽ വ​രു​ന്ന​തി​നു മുൻ​പ് ക​ല്ലാ​യി​യിൽ മ​ര​ത്തി​ന്റെ

അ​ള​വെ​ഴു​ത്താ​യി​രു​ന്ന​ല്ലോ ജോ​ലി ?
ക​ല്ലാ​യി​പ്പു​ഴ​യു​ടെ സ​മീ​പ​ത്താ​യി​രു​ന്നു എ​ന്റെ വീ​ട്. അ​വി​ട​ത്തെ ത​ടി​പ്പ​ണി​യൊ​ക്കെ ക​ണ്ടാ​ണ് വ​ളർ​ന്ന​ത്. അ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലിയ ത​ടി​വ്യാ​പാര കേ​ന്ദ്ര​മാ​യി​രു​ന്നു ക​ല്ലാ​യി. സ്കൂ​ളിൽ പോ​കു​ന്ന സ​മ​യം തൊ​ട്ടേ എ​നി​ക്ക് ക​ല്ലാ​യി​യിൽ ജോ​ലി​യു​ണ്ടാ​യി​രു​ന്നു. ത​ടി​മി​ല്ലു​ക​ളിൽ അ​റു​ക്കാൻ ഇ​ട്ടി​രി​ക്കു​ന്ന ത​ടി​യിൽ നി​ന്നു തൊ​ലി പൊ​ളി​ച്ചു വി​റ​കു ക​ട​യിൽ​കൊ​ടു​ത്താൽ അര അണ വീ​തം കൂ​ലി ല​ഭി​ക്കും. ഉ​രു ഉ​ണ്ടാ​ക്കാൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​ലിയ മ​ര​ങ്ങൾ അ​റു​ക്കു​മ്പോൾ ല​ഭി​ക്കു​ന്ന അ​റ​ക്ക​പ്പൊ​ടി വി​റ്റു​മൊ​ക്കെ​യാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ കു​ട്ടി​ക്കാ​ലം ക​ട​ന്നു​പോ​യ​ത്. പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ക്കാ​നേ വീ​ട്ടി​ലെ സാ​ഹ​ച​ര്യം അ​നു​വ​ദി​ച്ചു​ള്ളൂ. അ​തി​ന് ശേ​ഷം ക​ല്ലാ​യി​യി​ലെ മ​ര​ങ്ങൾ അ​ള​ക്കു​ന്ന​താ​യി​രു​ന്നു ജോ​ലി.​രാ​ത്രി​യിൽ നാ​ട്ടി​ലെ ചെ​റിയ അ​മ​ച്വർ നാ​ട​ക​സം​ഘ​ങ്ങ​ളു​ടെ കീ​ഴിൽ നാ​ട​കം ക​ളി​യും.

കോ​ഴി​ക്കോ​ട്ടെ ആ പ​ഴയ സാം​സ്കാ​രിക കൂ​ട്ടാ​യ്മ ഇ​പ്പോ​ഴു​ണ്ടോ?
പ​ണ്ട് എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​ര​ങ്ങ​ളിൽ ഞ​ങ്ങൾ ഒ​ത്തു​കൂ​ടാ​റു​ണ്ട്. ബ​ഷീ​റി​ക്ക, എ​സ് .​കെ പൊ​റ്റ​ക്കാ​ട്, തി​ക്കോ​ടി​യൻ തു​ട​ങ്ങി​യ​വ​രു​ടെ കൂ​ട്ടാ​യ്മ​യിൽ ഭാ​ഗ​മാ​വാൻ എ​നി​ക്കും ഭാ​ഗ്യം സി​ദ്ധി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ ചർ​ച്ച​ക​ളി​ലൂ​ടെ​യാ​ണ് ഞാൻ ലോ​ക​ത്തെ അ​റി​ഞ്ഞ​ത്. വാ​യ​ന​ശാ​ല​ക​ളും നാ​ട​ക​വും സി​നി​മാ ചർ​ച്ച​ക​ളു​മൊ​ക്കെ ചൂ​ടു​പി​ടി​ച്ചി​രു​ന്ന ആ പ​ഴയ കോ​ഴി​ക്കോ​ടൻ കൂ​ട്ടാ​യ്മ​യൊ​ന്നും ഇ​നി ഒ​രി​ക്ക​ലും തി​രി​ച്ചു വ​രി​ക​യി​ല്ല . എ​വി​ടെ​യെ​ങ്കി​ലും ഒ​രു നാ​ട​ക​മു​ണ്ടെ​ങ്കി​ലോ സാ​ഹി​ത്യ ചർ​ച്ച​യു​ണ്ടെ​ങ്കി​ലോ അ​ന്ന് കാൽ ന​ട​യാ​യി​ട്ടാ​ണ് ഞ​ങ്ങൾ പോ​യി​രു​ന്ന​ത്. ഇ​ന്ന് ആ​ളു​കൾ​ക്ക് ഒ​ന്നി​നും സ​മ​യ​മി​ല്ല​ല്ലോ .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMUKOYA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.