SignIn
Kerala Kaumudi Online
Sunday, 29 November 2020 1.59 PM IST

കണ്ണൂരിൽ ഇന്നലെ 207 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു , 188 പേർക്കും സമ്പർക്കത്തിലൂടെ

corona

കണ്ണൂർ: ജില്ലയിൽ 207 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 188 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. രണ്ടു പേർ വിദേശത്തു നിന്നും 12 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും അഞ്ചു പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 5828 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 134 പേരടക്കം 3758 പേർ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേർ ഉൾപ്പെടെ 42 പേർ മരണപ്പെട്ടു. ബാക്കി 2028 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 13868 പേരാണ്. ഇതിൽ 12382 പേർ വീടുകളിലാണ്. ഇതുവരെ 88503 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 87800 എണ്ണത്തിന്റെ ഫലം വന്നു. 703 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

134 പേർക്കു കൂടി രോഗമുക്തി
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് 67 പേരും എം.ഐ.ടി ഡി.സി.ടി.സിയിൽ നിന്ന് 27 പേരും സെഡ് പ്ലസ് സി.എഫ്.എൽ.ടി.സിയിൽ നിന്ന് 11 പേരും സ്‌പോർട്സ് സി.എഫ്.എൽ.ടി.സിയിൽ നിന്ന് 10 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ആറു പേരും കണ്ണൂർ മിംസിൽ നിന്ന് അഞ്ചു പേരും രോഗമുക്തി നേടി. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന് നാലു പേരും നെട്ടൂർ സി.എഫ്.എൽ.ടി.സിയിൽ നിന്ന് രണ്ടു പേരും ആയുർവേദ സി.എഫ്.എൽ.ടി.സി, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് ഓരോ പേർ വീതവും ഇന്നലെ രോഗമുക്തരായി.

രോഗബാധിതർ 5828

രോഗമുക്തർ 3758

ചികിത്സയിൽ 2028

നിരീക്ഷണത്തിൽ 13868

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.