SignIn
Kerala Kaumudi Online
Friday, 04 December 2020 5.18 AM IST

ഇവർ കേരള ബ്ലാസ്റ്റേഴ്‌സ് കെ.ബി.എഫ്.സി യംഗ് അംബാസഡർമാർ

athul-p-binu

കൊച്ചി: യുവതാരങ്ങളെ വാർത്തെടുക്കുക ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി കെ.ബി.എഫ്.സി യംഗ് അംബാസഡർ പ്രോഗ്രാം ആരംഭിച്ചു. കായികരംഗത്തോടുള്ള ഇഷ്ടത്തിലൂടെയും ക്ലബിനോടുള്ള അഭിനിവേശത്തിലൂടെയും ശക്തമായ കൂട്ടായ്മകൾ സൃഷ്ടിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുക, ക്ലബ് അംഗീകരിക്കുന്ന യുവാക്കളുടെ ഒരുശൃംഖല വികസിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സംരംഭത്തിന്റെ ഭാഗമായി യംഗ് ബ്ലാസ്റ്റേഴ്‌സ് കേന്ദ്രങ്ങളിൽനിന്നുള്ള കുട്ടികൾക്ക് ക്ലബ്ബിന്റെ മുഖവും ശബ്ദവുമായി മാറുന്നരീതിയിൽ നൈപുണ്യ സാങ്കേതികവിദ്യാ പരിശീലനത്തിലൂടെ മാർഗനിർദേശം നൽകും.

അതുൽ പി. ബിനു, ഫ്രാൻസിയോ ജോസഫ്, ജോവിയൽ പി. ജോസ്, സിദ്ധാർത്ഥ് സി ബസു എന്നിവരാണ് ക്ലബ്ബിന്റെ ആദ്യ നാല് യുവ അംബാസഡർമാർ. ഇവർക്കായി ക്ലബ്ബ് ഒരു ഓൺലൈൻ ഓറിയന്റേഷൻ സെഷൻനടത്തിയിരുന്നു. ക്ലബിന്റെ എല്ലാ പരിപാടികളിലും മുതിർന്ന അംബാസഡർമാരുമായി ചേർന്ന് പ്രവർത്തിക്കാൻ യുവാക്കൾക്ക് പ്രോഗ്രാം അവസരമൊരുക്കും.

യുവാക്കളുടെ ശബ്ദത്തിലും ശക്തിയിലും വിശ്വസിക്കുന്ന ഒരു സംരംഭം എന്ന നിലയ്ക്ക് യംഗ് അംബാസഡർ പ്രോഗ്രാം സ്‌പോർട്‌സിലൂടെ വിദ്യാഭ്യാസവും ശാക്തീകരണവും ലക്ഷ്യമിടുന്നു. പ്രാദേശിക സ്‌കൂളുകളെയും കൂട്ടായ്മയെയും കണ്ടെത്തി അവരുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ഇത് അവസരമൊരുക്കും.

നിഖിൽ ഭരദ്വാജ്

ഉടമ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.