SignIn
Kerala Kaumudi Online
Friday, 04 December 2020 5.05 AM IST

കട്ടിലില്ല, ഫാനില്ല, റിയയ്ക്ക് ജയിൽ ജീവിതം നരകതുല്യം

rhea

മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവർത്തിയുടെ ജയിൽ ജീവിതം നരകതുല്യമെന്ന് റിപ്പോർട്ട്.

മുംബയ് ബൈക്കുള ജയിലിൽ റിയക്കായി ഒരുക്കിയ ഒറ്റമുറി സെല്ലിൽ സീലിംഗ് ഫാനോ കിടക്കയോ ഇല്ല. നിലത്ത് പായവിരിച്ചാണ് നടി ഉറങ്ങുന്നത്. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ദ്രാണി മുഖർജിയുടെ തൊട്ടടുത്ത സെല്ലിലാണ് റിയ.

സുരക്ഷാ കാരണങ്ങളാലാണ് റിയയെ ഒറ്റമുറി സെല്ലിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ എത്തിയതിനാൽ സഹ തടവുകാർ ആക്രമിക്കുമെന്നും ആശങ്കയുണ്ട്.

മൂന്നു ഷിഫ്റ്റുകളിലായി രണ്ടു പൊലീസ് കോൺസ്റ്റബിൾമാർ വീതം റിയക്ക് കാവലുണ്ടാകും.

റിയക്ക് കിടക്കയും തലയിണയും അനുവദിച്ചിട്ടില്ലെന്നും കോടതി പറഞ്ഞാൽ ടേബിൾ ഫാൻ അനുവദിക്കാമെന്നും ജയിൽ അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ചയാണ് റിയയെ മുംബയ് പൊലീസ് അറസ്റ്റു ചെയ്തത്. 22 വരെയാണ് റിയയെ ജുഡിഷ്യൽ കസ്റ്റഡി.

സാറാ അലി ഖാനും രാകുൽ പ്രീതും സംശയനിഴലിൽ

ലഹരിക്കേസിൽ നടി റിയാ ചക്രവർത്തി നൽകിയ മൊഴിയിൽ ബോളിവുഡിലെ 25 പ്രമുഖരുടെ പേരുണ്ടെന്നും ഇതിൽ നടിമാരായ സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഫാഷൻ ഡിസൈനർ സിമോണെ ഖംബട്ട എന്നിവരെ എൻ.സി.ബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും റിപ്പോർട്ട്. ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളാണ് സാറ. തനിക്കൊപ്പം സാറയും രാകുലും ലഹരി ഉപയോഗിച്ചിരുന്നതായി നാർക്കോട്ടിക്സ് ബ്യൂറോയുടെ ചോദ്യം ചെയ്യലിൽ റിയ വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. നേരത്തെ റിയയുടെ കോൾ റെക്കോർഡ് പരിശോധിച്ചതിൽ ഇവർ രാകുലും സിമോണുമായി ബന്ധപ്പെട്ടതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. സുശാന്തും സാറയും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വേർപിരിഞ്ഞുവെന്നുമുള്ള സുശാന്തിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. സാറയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കേദാർനാഥിലെ നായകനായിരുന്നു സുശാന്ത്.

റി​യ​യ്ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​ബം​ഗാ​ളി​ൽ​ ​റാ​ലി


കൊ​ൽ​ക്ക​ത്ത​:​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​റി​യ​ ​ച​ക്ര​വ​ർ​ത്തി​ക്ക് ​പി​ന്തു​ണ​യ​റി​ച്ച് ​പ​ശ്ചി​മ​ബം​ഗാ​ളി​ൽ​ ​കോ​ൺ​ഗ്ര​സ് ​റാ​ലി.​ ​ബം​ഗാ​ളി​ന്റെ​ ​മ​ക​ളാ​യ​ ​റി​യ​ക്കെ​തി​രാ​യ​ ​രാ​ഷ്ട്രീ​യ​ ​ഗൂ​ഢാ​ലോ​ച​ന​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു​ ​റാ​ലി.​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​അ​ധി​ർ​ ​ര​ഞ്ജ​ൻ​ ​ചൗ​ധ​രി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു​ ​റാ​ലി​ ​സം​ഘ​ടി​പ്പി​ച്ച​ത്.
റി​യ​ ​ച​ക്ര​വ​ർ​ത്തി​ക്കെ​തി​രേ​ ​എ​ഫ്.​ഐ.​ആ​ർ.​ ​സ​മ​ർ​പ്പി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​മും​ബ​യ് ​പൊ​ലീ​സി​ൽ​ ​നി​ന്നും​ ​കേ​സ് ​സി.​ബി.​ഐ​ക്ക് ​കൈ​മാ​റ​ണ​മെ​ന്ന് ​ബി​ഹാ​ർ​ ​മു​ഖ്യ​മ​ന്ത്രി​ ​കേ​ന്ദ്ര​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​മ​ഹാ​രാ​ഷ്ട്ര​ ​സ​ർ​ക്കാ​ർ​ ​മും​ബ​യ് ​പൊ​ലീ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​ന്യാ​യീ​ക​രി​ക്കു​ക​യും​ ​ആ​രോ​പ​ണ​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, RHEA CHAKRABORTY, JAIL LIFE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.