SignIn
Kerala Kaumudi Online
Friday, 04 December 2020 5.12 AM IST

നാടിന്റെ അഭിമാന പദ്ധതിക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം

sivagiri

തിരുവനന്തപുരം: വർക്കല കേന്ദ്രീകരിച്ച് ശ്രീനാരായണ സ്‌പിരിച്വൽ സർക്യൂട്ടിന്റെ പ്രവർത്തനം വീണ്ടും തുടങ്ങി. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതിയും ആവിഷ്കരിച്ചിരിക്കുന്നത്. നേരത്തെ 90 കോടി രൂപ ചെലവിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ടൂറിസം വികസന പദ്ധതി നടപ്പിലാക്കിയിരുന്നു. പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുകയും ചെയ്തു. അൽഫോൺസ് കണ്ണന്താനം ടൂറിസം സഹമന്ത്രി ആയിരിക്കെയാണ് ശിവഗിരി കേന്ദ്രീകരിച്ച് സ്‌പിരിച്വൽ ടൂറിസം പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ അത് യാഥാർത്ഥ്യമായില്ല. ഒടുവിൽ കേന്ദ്രസർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് മന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ പദ്ധതി വീണ്ടും കർമ്മപഥത്തിലെത്തിക്കാൻ ശ്രമമാരംഭിച്ചത്. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേൽ ഇക്കാര്യം മുരളീധരന് ഉറപ്പു നൽകുകയും പദ്ധതി പുനരാരംഭിക്കാനുള്ള നടപടി തുടങ്ങുകയും ചെയ്തു. പദ്ധതി വീണ്ടും തുടങ്ങണമെന്ന് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

ആദ്യം തയ്യാറാക്കിയ പദ്ധതിക്കാണ് കേന്ദ്രം വീണ്ടും അംഗീകാരം നൽകിയിരിക്കുന്നത്. ആദ്യം അംഗീകരിച്ച പദ്ധതിയിൽ നേരത്തെ ശിവഗിരി മഠം ചില പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പഴയ പദ്ധതിയാകും നടപ്പിലാക്കുക. ചെറിയ മാറ്രങ്ങൾ വേണമെങ്കിൽ നടത്തും. ആദ്യ ഘട്ടം പൂർത്തിയായതിന് ശേഷം പിന്നീട് വേണ്ട മാറ്രം വരുത്താമെന്നും അതിന് പണം പിന്നീട് അനുവദിക്കാമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ഏറ്റവുമടുത്തു ബന്ധപ്പെട്ട സ്ഥലങ്ങളായ ശിവഗിരി,ചെമ്പഴന്തി,കുന്നുംപാറ,അരുവിപ്പുറം എന്നിവിടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. ഈ സ്ഥലങ്ങളിലെ അനുബന്ധ വികസന പ്രവർത്തനങ്ങൾക്കും അത് കരുത്തേകും.

പദ്ധതി ഇവിടങ്ങളിൽ

 ശിവഗിരി

ലാൻഡ് സ്കേപ്പിംഗ്, ഇല്യൂമിനേഷൻ, സോളാർ സ്ട്രീറ്ര്,പ്രവേശന കവാടം,ക്രാഫ്റ്ര് ബസാർ, ഓഡിയോ വിഡീയോ ഹാൾ, ടൂറിസം ഫെസിലിറ്രേഷൻ സെന്റർ, ശിവഗിരിയിൽ ഡൈനിംഗ് ഹാൾ.

 ചെമ്പഴന്തി തിടപ്പള്ളി നവീകരണം എൽ.ഇ.ഡി ഇല്യൂമിനേഷൻ, ലാൻഡ് സ്കേപ്പിംഗ്, പാർക്കിംഗ് ഏരിയ, ടൂറിസം ഇൻഫർമേഷൻ സെന്റർ, വാട്ടർ ഫൗണ്ടെയിൻ,ബെഞ്ച്,നടപ്പാത.

 കുന്നുംപാറ

മഴവെള്ള സംഭരണി,വാട്ടർ കിയോസ്‌ക്, കുന്നിൻമുകളിലെ വ്യൂ പോയിന്റ്, പാത്ത് വേ,എൽ.ഇ.ഡി ഇല്യൂമിനേഷൻ,ക്രാഫ്റ്റ് ബസാർ,സോളാർ പവർ പ്ലാന്റ്,പബ്ലിക് കൺവീനിയൻസ് സെന്റർ.

അരുവിപ്പുറം

ഗുഹ സൗന്ദര്യവത്കരണം, ഇരിക്കാനുള്ള സ്ഥലമൊരുക്കൽ, റെയിൻ ഷെൽട്ടർ,പാത്ത് വേ, ധ്യാന കേന്ദ്രം, മഴവെള്ള സംഭരണി, കുടിവെള്ളത്തിനുള്ള സൗകര്യം, സോളാർ പവർ സെന്റർ

ഇതുകൂടാതെ എല്ലാ സ്ഥലത്തും സൈനേജുകൾ, സി.സി.ടിവി എന്നിവ എല്ലായിടുത്തും ഒരുക്കും.

ഡിസൈനുകൾ തയ്യാറായി

നാലു സ്ഥലങ്ങളിലെയും വികസന പ്രവർത്തനങ്ങൾക്കായുള്ള ഡിസൈനുകൾ തയ്യാറായി ശിവിഗിരി മഠത്തിന് നൽകിക്കഴി‌ഞ്ഞു. മഠം ഇത് അംഗീകരിച്ചാൽ തുടർ പ്രവർത്തനങ്ങൾ ഉടൻ നടക്കും. ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ശിവിഗിരിയിലെയും ചെമ്പഴന്തിയിലെയും ഡിസൈൻ തയ്യാറാക്കുന്നത് ചെന്നൈയിലെ പിത്തവടിയൻ ആർക്കിടെക്ട് ഗ്രൂപ്പും കുന്നുംപാറയിലെയും അരുവിക്കരയിലെയും കീർത്തി ആൻഡ് അസോസിയേറ്റ്സുമാണ്.

തിരുവനന്തപുരത്തിന്റെ വികസനത്തിന് ആക്കം കൂട്ടും

ശിവഗിരി, കുന്നുംപാറ, ചെമ്പഴന്തി, അരുവിക്കര എന്നിവിടങ്ങളെ കേന്ദ്രീകരിച്ചുള്ള സ്‌പിരിച്വൽ ടൂറിസം തിരുവനന്തപുരത്തിന്റെ വികസനത്തിന് മൊത്തത്തിൽ സഹായകരമാകും. പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഗുരുവിന്റെ കാഴ്പ്പാടിനോടും തലസ്ഥാനത്തിന്റെ വികസനത്തോടുമുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.

- വി.മുരളീധരൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, SIVAGIRI
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.