കോട്ടയം : സംസ്ഥാനത്തെ വലിയ വാഹനങ്ങൾക്കെല്ലാം ജി.പി.എസ് നിർബന്ധമാക്കിയപ്പോൾ ടിപ്പർ ലോറികൾ അടക്കമുള്ള ഭാരവാഹനങ്ങൾ ഒഴിഞ്ഞു മാറുന്നു. സ്കൂൾ ബസുകളിലും, കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളിലും ജി.പി.എസ് ഘടിപ്പിക്കുന്നതിന് എതിർപ്പില്ലാത്ത സാഹചര്യത്തിലാണ് ലോറി ഉടമകളും തൊഴിലാളികളും ജി.പി.എസിനെതിരെ വാളെടുക്കുന്നത്. ജില്ലയിലെ മൂവായിരത്തോളം ടിപ്പർ ലോറികളാണുള്ളത്. മോട്ടോർ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ചില ലോറി ഉടമകളും ചേർന്നാണ് ജി.പി.എസിനെ പുറത്താക്കാൻ ശ്രമിക്കുന്നത്.
സമയപരിധി കഴിഞ്ഞു
ടിപ്പർ ലോറികൾ അടക്കമുള്ള ഭാരവാഹനങ്ങൾ 2020 ഫെബ്രുവരി 29 ന് മുൻപ് ജി.പി.എസ് ഘടിപ്പിക്കണം. ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടെന്നാണ് ചട്ടം.
നേട്ടങ്ങൾ ഇങ്ങനെ
അപകടമുണ്ടായാൽ വേഗത്തിൽ അറിയാം
അമിത ഭാരം കയറ്റിയാൽ കണ്ടെത്താം
പഴയ വാഹനങ്ങൾക്ക് അപ്രായോഗികം
ഗുഡ് ഷെഡിലടക്കം സർവീസ് നടത്തുന്ന ലോറികളിൽ ഏറെയും പഴയ വാഹനങ്ങളാണ്. ഈ വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് അപ്രായോഗികമാണ്. പുതിയ വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചാൽ കുഴപ്പമില്ല. മുൻപ് സ്പീഡ ഗവേണറായിരുന്നു പരിശോധന. ഇപ്പോൾ ഇത് ആരും നോക്കുന്നില്ല. അന്നും പതിനായിരങ്ങളാണ് ചെലവായത്.
ലോറി ഉടമകൾ