ആറുമാസത്തെ സർട്ടിഫിക്കറ്റ് ബി.എസ്. ത്രീ വാഹനങ്ങൾക്ക് മാത്രം
പാലക്കാട്: 2012ന് ശേഷം പുറത്തിറങ്ങിയ ബി.എസ്.ഫോർ വാഹനങ്ങൾക്ക് ഒരു വർഷത്തേക്കുള്ള പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമായും നൽകണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശം. സർട്ടിഫിക്കറ്റ് ആറുമാസത്തേക്ക് ചുരുക്കി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.
ആറുമാസം കാലാവധിയുള്ള പുക പരിശോധന സർട്ടിഫിക്കറ്റ് വ്യാപകമായി നൽകി വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ബി.എസ് ത്രീ വാഹനങ്ങൾക്ക് മാത്രമാണ് ആറുമാസത്തെ സർട്ടിഫിക്കറ്റ് നൽകേണ്ടത്.
ഇരുചക്ര വാഹനങ്ങൾക്ക് 80 രൂപയും മുച്ചക്ര വാഹനം- പെട്രോൾ 80 രൂപ, ഡീസൽ 90 രൂപ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് (എൽ.എം.വി)- പെട്രോൾ 100 രൂപ, ഡീസൽ 110, ഹെവി മോട്ടോർ വാഹനങ്ങൾക്ക് (എച്ച്.എം.വി) 150 രൂപയുമാണ് സർക്കാർ നിശ്ചയിച്ച ഫീസ്.
ഓൺലൈൻ സർട്ടിഫിക്കറ്റ്
പരാതി നൽകാം
"സർട്ടിഫിക്കറ്റുകൾക്ക് ഇരട്ടി ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകാം"
-പി.ശിവകുമാർ, ആർ.ടി.ഒ.