വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മലയാളം - കന്നട ചിത്രം വിഷ് ണു പ്രിയ പൂർത്തിയായി. ശ്രേയസ് മഞ്ജു, പ്രിയ പ്രകാശ് വാര്യർ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന് ഗോപി സുന്ദർ സംഗീതം നൽകുന്നു.
കെ. മഞ്ജു സിനിമാസിന്റെ ബാനറിൽ ഷബീർ പത്താൻ നിർമിക്കുന്ന ചിത്രത്തിന് വിനോദ് ഭാരതി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതത്തിനും ആക് ഷനും പ്രാധാന്യം നൽകുന്ന ചിത്രമാണ് വിഷ്ണു പ്രിയ.ആതിരപ്പിള്ളി, മംഗലാപുരം, ബംഗ്ളൂരുവു എന്നിവിടങ്ങളായിരുന്നു വിഷ് ണു പ്രിയയുടെ ലൊക്കേഷനുകൾ.
നവ്യാനായർ നായികയാകുന്ന ഒരുത്തിയാണ് മലയാളത്തിൽ വി.കെ. പ്രകാശ് പൂർത്തിയാക്കിയ ചിത്രം. അനൂപ് മേനോന്റെ തിരക്കഥയിൽ പുതിയൊരു ചിത്രവും വി.കെ. പ്രകാശ് പ്ളാൻ ചെയ്യുന്നുണ്ട്