SignIn
Kerala Kaumudi Online
Friday, 05 March 2021 5.50 AM IST

തോരാമഴയിൽ ഒന്നാംവിള വെള്ളത്തിലായി

paddy
കുത്തന്നൂർ ഭാഗത്ത് മഴയിൽ വീണ നെല്ല് കൊയ്‌തെടുക്കുന്ന തൊഴിലാളികൾ.

ചിറ്റൂർ/ ആലത്തൂർ: ശക്തമായി പെയ്യുന്ന മഴയിൽ ജില്ലയിലെ മിക്ക പ്രദേശങ്ങളിലെയും കൊയ്ത്തിന് പാകമായ നെൽച്ചെടികൾ വീണു തുടങ്ങിയത് കർഷകരെ ആശങ്കയിലാക്കി. ഇതുമൂലം യന്ത്രക്കൊയ്ത്ത് അസാദ്ധ്യമായി.

ആലത്തൂർ, വടക്കഞ്ചേരി, കുഴൽമന്ദം, കുത്തന്നൂർ, കണ്ണാടി, തേങ്കുറുശി,​ നല്ലേപ്പിള്ളി, പട്ടഞ്ചേരി, പൊൽപ്പുള്ളി, പെരുവെമ്പ് മേഖലകളിലെല്ലാം നെൽച്ചെടികൾ വ്യാപകമായി വീണിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടർന്നാൽ ഭൂരിഭാഗം കർഷകർക്കും ഒന്നാംവിള നഷ്ടത്തിൽ കലാശിക്കും. തൊഴിലാളി ക്ഷാമവും ഉള്ളവർക്ക് തന്നെ നൽകേണ്ട ഉയർന്ന കൂലിച്ചെലവും മൂലം വൻബാദ്ധ്യതയാണ് കൊയ്ത്ത് നടത്തുമ്പോൾ ഉണ്ടാകുക.


വെള്ളത്തിൽ വീണ നെല്ല് കൊയ്തെടുത്ത് ഉണക്കാനും സൂക്ഷിക്കാനും സാധിക്കാത്തതും കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ഈർപ്പമുള്ള നെല്ല് മുളയ്ക്കാനും ഇടയാക്കും. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വൈക്കോൽ പോലും കിട്ടില്ല

  • ഓലകരിച്ചൽ രോഗം മറികടക്കാൻ ഇത്തവണ കൃഷി ചെയ്ത വെള്ള നെല്ലിനമായ ശിവപ്പി, മഹാമായ തുടങ്ങിയവയാണ് വീണ് നശിച്ചിട്ടുള്ളത്.
  • അടിയിൽപ്പെട്ടതിൽ ഇനി കതിര് പുറത്തുവരില്ല. ആദ്യം കതിരായത് ചളിയിൽ കിടന്നു മുളയ്ക്കും.
  • ചെളിയിലമർന്ന് പൂർണ്ണമായും നശിക്കുന്നത് വൈക്കോൽ വില്പനയെയും സാരമായി ബാധിക്കും.
  • മഴയത്ത് വീഴാത്ത 'ഉമ' പോലുള്ള വിത്ത് കൃഷി ചെയ്തിടത്ത് 'വാരിപ്പൂ'കതിർ ശല്യമാണ്.
  • വാരിപ്പൂവും നെല്ലും വേർതിരിച്ചെടുക്കുക ഏറെ ശ്രമകരമാണ്.
  • ഓല കരിച്ചിലിനും ചാഴിക്കേടിനും പുറമെ എലി ശല്യവും മഴയും കൂടിയാകുമ്പോൾ കർഷകരിലേറെയും നിരാശയിലാണ്.

കൊയ്‌തില്ലെങ്കിൽ മുളപൊട്ടും

"വീണ നെൽച്ചെടികൾ ഉടൻ കൊയ്‌തെടുത്തില്ലെങ്കിൽ മുളയ്ക്കും. ഓലകരിച്ചലും മറ്റും അതിജീവിച്ച് വിളയിച്ച നെല്ലാണ് മഴയത്ത് നിലംപൊത്തി നശിക്കുന്നത്. കൊയ്ത്തു യന്ത്രങ്ങളുടെയും തൊഴിലാളികളുടെയും ക്ഷാമം മൂലം വീണ ചെടികൾ കൊയ്‌തെടുക്കാനുള്ള കാലതാമസം ഏറെ ദുരിതത്തിലാക്കുന്നു".

-രാജാമണി, കർഷകൻ,​ തേങ്കുറുശി.

സഹായം നൽകണം

"നെല്ലിലെ രോഗബാധയും മഴയിൽ ചെടികൾ നിലംപൊത്തിയുള്ള കൃഷി നാശവും ഏറെ നിരാശപ്പെടുത്തുന്നു. കൃഷി നാശം സംഭവിച്ച് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാനുള്ള നടപടി വേഗം സ്വീകരിക്കണം."

വി.രാജൻ,​ കർഷകൻ,​ നല്ലേപ്പിള്ളി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.