തൃക്കരിപ്പൂർ: കണ്ണൂർ ജില്ലാ ആശുപത്രി ഓഫീസ് അസിസ്റ്റന്റ് തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശി ടി.വി. രാജേഷ് (45) കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. പയ്യന്നൂർ കാനായി തോട്ടംകടവിൽ താമസിച്ചുവരികയായിരുന്നു. രണ്ടു ദിവസം മുമ്പ് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പരേതരായ കെ.വി. ഗംഗാധരൻ (മുട്ടുകടക്കൽ) നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ. മകൻ: ഇഷാൻ
സഹോദരങ്ങൾ: രജനി (അദ്ധ്യാപിക, ജി.ഡബ്ല്യൂ.യു.പി.സ്കൂൾ പള്ളിക്കര), രാജീവൻ. മൃതദേഹം കൊവിഡ് പ്രൊട്ടോക്കോൾ അനുസരിച്ച് സംസ്കരിച്ചു.