SignIn
Kerala Kaumudi Online
Monday, 26 October 2020 4.33 AM IST

തിരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും എന്നും ട്രംപിന്റെ മാതൃക നരേന്ദ്ര മോദിയല്ല, ഈ ലോകനേതാവാണ്

sisloyal-

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ സ്ഥാനം എക്കാലത്തെയുക്കാൾ നിർണായകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പല അംശങ്ങളും ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രതിഫലിച്ചിരുന്നു. ഇക്കുറിയും മോദിയും ട്രംപും അമേരിക്കയിലും ഇന്ത്യയിലുമായി നടത്തിയ ഹൗഡി മോദി, നമസ്തേ ട്രംപ് കാമ്പെയിനുകൾ റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഉപയോഗിക്കുന്നുണ്ട്. മോദിയാണ് രാഷ്ട്രീയത്തിൽ ട്രംപിന്റെ മാതൃക എന്നൊരു പ്രചാരണം തന്നെ പലപ്പോഴും സജീവമായിരുന്നു.. എന്നാൽ പ്രസിഡന്റ് ട്രംപ് രാഷ്ട്രീയത്തിൽ തന്റെ മാതൃകയാക്കുന്ന ലോകനേതാവ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ അറ്റോർണി മൈക്കൽ കോഹൻ.. 'ഡിസ് ലോയൽ: എ മെമ്മൈർ' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ട്രംപിനെക്കുറിച്ചുള്ള പല വിവാദ പരാമർശങ്ങളും പുസ്തകത്തിലുണ്ട്..

രാജ്യത്തെ മാദ്ധ്യമങ്ങൾ മുതൽ സാമ്പത്തിക കാര്യങ്ങൾ വരെ എല്ലാം നിയന്ത്രിക്കാനുള്ള റഷ്യൻ പ്രസിഡന്റിന്റെ കഴിവാണ് ട്രംപിനെ പുടിനെ മാതൃകയാക്കുന്നതിലേക്ക് നയിച്ചത്. രാഷ്ട്രീയ ശത്രുക്കളെ പൂട്ടിയിടുക, എതിർക്കുന്നവരെ കുറ്റവാളികളാക്കുക, അപകീർത്തി കേസുകളിലൂടെ സ്വ മാധ്യമങ്ങളെ ഭയപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ പുടിൻ വളരെ മുന്നിലാണ്. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിന് മുമ്പ് ട്രംപിന്റെ സമഗ്രമായ കാഴ്ചപ്പാട് വ്യക്തമായിരുന്നില്ലെന്നും കോഹൻ പുസ്തകത്തിൽ പറയുന്നു.


എന്നാൽ, 2016 ലെ തിരഞ്ഞെടുപ്പ് സമയത്ത് ട്രംപും പ്രചാരണ വിഭാഗവും റഷ്യക്കാരുമായുള്ള ബന്ധം നല്ലനിലയിലായിരുന്നില്ല എന്നുതന്നെയാണ് കോഹൻ വിശ്വസിക്കുന്നത്. 'അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇടപെടുന്നതുൾപ്പെടെ ഏതെങ്കിലും വിധത്തിൽ ഹിലരി ക്ലിന്റനെ ദ്രോഹിക്കുന്നതിനുള്ള സംഗമമാണ് റഷ്യൻ കൂട്ടുകെട്ട് എന്നാണ് തനിക്കു തോന്നിയതെന്നും കോഹൻ എഴുതുന്നു. പ്രസിഡന്റ് മൽസരത്തിൽ തോറ്റാലും തിരഞ്ഞെടുപ്പിനുശേഷം മോസ്‌കോയിലെ റിയൽ എസ്‌റ്റേറ്റ് ബിസിനസിൽ നിന്ന് സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നതിന് പുടിൻ വഴി കഴിയുമെന്നും ട്രംപ് വിശ്വസിച്ചിരുന്നു.

disloyal

2008 ൽ 95 മില്യൺ ഡോളറിന് ട്രംപ് ഒരു പാം ബീച്ച് മാൻഷൻ 41 മില്യൺ ഡോളറിന് ദിമിത്രി റൈബോളോവ്‌ലെവ് എന്ന റഷ്യൻ പ്രഭുവിന് വിറ്റപ്പോൾ യഥാർത്ഥത്തിൽ ഇതു വാങ്ങുന്നയാൾ പുടിനാണെന്ന് താൻ വിശ്വസിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.

2006 മുതൽ 2018 വരെ ഡോണാൾഡ് ട്രംപിന്റെ അഭിഭാഷകനായി സേവനമനുഷ്ഠിക്കുകയും തുടർന്നു പുറത്താക്കപ്പെടുകയും ചെയ്ത അഭിഭാഷകനാണ് മൈക്കൽ ഡീൻ കോഹൻ. കോഹന്റെ പുസ്തകം പുറത്തിറങ്ങുന്നതു തടയാൻ ട്രംപ് പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നു. ട്രംപിന്റെ വ്യക്തിപരമായ ഉപദേശകനുമായിരുന്നു കോഹൻ, ട്രംപിന്റെ 'ഫിക്‌സർ' എന്നാണ് പലപ്പോഴും

അറിയപ്പെട്ടിരുന്നത്. ട്രംപ് എന്റർടൈൻമെന്റിന്റെ കോപ്രസിഡന്റായും കുട്ടികളുടെ ആരോഗ്യ ചാരിറ്റിയായ എറിക് ട്രംപ് ഫൗണ്ടേഷന്റെ ബോർഡ് അംഗമായും പ്രവർത്തിച്ചു. 2017 മുതൽ 2018 വരെ റിപ്പബ്ലിക്കൻ ദേശീയ സമിതിയുടെ ഡെപ്യൂട്ടി ഫിനാൻസ് ചെയർമാനായിരുന്നു കോഹൻ.

ട്രംപിനെ വംശീയവാദിയായാണ് കോഹൻ വിശേഷിപ്പിക്കുന്നത്, ട്രംപ് സ്വന്തം വാക്കുകൾ ഉപയോഗിക്കുന്നത് കേട്ടിട്ടില്ലെങ്കിലും ട്രംപ് മറ്റ് നിന്ദ്യമായ ഭാഷ ഉപയോഗിച്ചുവെന്നും പറയുന്നു. 2008 ൽ ഒബാമ അധികാരമേറ്റ ശേഷം രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. നെൽസൺ മണ്ടേല മരിച്ചതിനുശേഷം, ട്രംപ് ദക്ഷിണാഫ്രിക്കയെക്കുറിച്ച് പറഞ്ഞു, 'മണ്ടേല ഒരു നേതാവായിരുന്നില്ല. അദ്ദേഹം കാണിച്ചു കൂട്ടിയതത്രയും ഒരു ഷോ മാത്രമായിരുന്നു.'

നികുതി വെട്ടിപ്പ്, പ്രചാരണ ധനകാര്യ ലംഘനങ്ങൾ എന്നിവയിൽ കുറ്റം സമ്മതിച്ചതിന് ശേഷം 2018 ഡിസംബർ 12 ന് അദ്ദേഹത്തിന് മൂന്ന് വർഷം ഫെഡറൽ ജയിൽ ശിക്ഷയും 50,000 ഡോളർ പിഴയും നൽകാൻ ഉത്തരവിട്ടു. തുടർന്നു ന്യൂയോർക്കിലെ ഓട്ടിസ്‌വില്ലിനടുത്തുള്ള ഫെഡറൽ ജയിലിലടച്ച കോഹൻ കോവിഡ് 19 സംബന്ധിച്ച ആശങ്കകളെത്തുടർന്ന് 2020 മേയ് 21 ന് ജയിലിൽ നിന്ന് മോചിതനായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BOOK REVIEW, MICHAEL COHEN, DONALD TRUMP, DISLOYAL A MEMOIR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.