SignIn
Kerala Kaumudi Online
Sunday, 28 February 2021 10.15 AM IST

പാമ്പുണ്ട്, സൂക്ഷിക്കണേ

snake

പത്തനംതിട്ട : മഴക്കാലം പാമ്പു പേടിയുടെ കാലം കൂടിയാണ്. വനപ്രദേശവും മലയോരഗ്രാമങ്ങളുമായതിനാൽ മഴക്കാലത്ത് ജില്ലയിൽ പാമ്പുകൾ വില്ലനാകാറുണ്ട്. ശംഖു വരയനും അണലിയും മൂർഖനും പെരുമ്പാമ്പും വരെ ഭീഷണിയാകുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ രാജവെമ്പാലയെ പിടിച്ചിരിക്കുന്നതും ജില്ലയിലാണ്. ചൂട് കാലത്താണ് പാമ്പുകളെ കൂടുതലായി കാണുന്നതെങ്കിലും മലയോര ജില്ലയായ പത്തനംതിട്ടയിൽ മഴക്കാലത്താണ് പാമ്പ് ശല്യം. മഴ പെയ്ത് മാളങ്ങൾ നശിക്കുന്നത് കൊണ്ടാണിത്. മാളത്തിൽ നിന്ന് പുറത്തു വരുന്ന പാമ്പുകൾ പലയിടത്തേക്കും ഇഴഞ്ഞു പോകും. ഇതിൽ പലതും വീടുകളുടെ ചുമരുകളിലൂടെയും വെന്റിലേഷൻ വഴിയും അകത്ത് കയറും. ചെറിയ കുഞ്ഞൻ പാമ്പുകളാണ് ഇതിലധികവും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാന പോംവഴി.

"വെള്ളം കയറുന്ന സ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉള്ള സ്ഥലത്തുമാണ് മഴക്കാലത്ത് പാമ്പുകൾ ഇറങ്ങുക. മാളങ്ങൾ മണ്ണുമൂടി പോകുന്ന കൊണ്ടാണിത്. പാമ്പ് കടിയേറ്റാൽ സ്വയം ചികിത്സിക്കാതെ ആശുപത്രിയിലെത്തിക്കണം. "

വാവ സുരേഷ്

(പാമ്പ് പിടുത്ത വിദഗ്ദ്ധൻ )

പാമ്പ് വരാതിരിക്കാൻ

  1. തുണികൾ , ഷീറ്റുകൾ കുന്നുകൂട്ടിയോ ചുരുട്ടികൂടിയോ സൂക്ഷിക്കരുത്.
  2. ഷൂസും വാഹനങ്ങളുടെ താഴ്ഭാഗവും പരിശോധിച്ചതിന് ശേഷം മാത്രം എടുക്കുക.
  3. വീട്ടിലെ ചെടികളും കുറ്റിക്കാടുകളും പരിശോധിക്കണം.
  4. പഴയ പാത്രങ്ങൾ പ്ലാസ്റ്റിക് തുടങ്ങിയ പാമ്പിന് കയറാൻ സാദ്ധ്യതയുള്ളവ ഒഴിവാക്കണം.
  5. വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

പാമ്പ് കടിയേറ്റാൽ

  1. ആന്റീവെനം ചികിത്സ തേടണം.
  2. കടിയേറ്റയാൾക്ക് പ്രാഥമിക ശുശ്രുഷ നൽകണം. രക്തയോട്ടം കുറയ്ക്കാൻ മുറിവിന് മുകളിൽ തുണികൊണ്ട് കെട്ടണം.
  3. കിടക്കാനോ നടക്കാനോ സമ്മതിക്കരുത്.
  4. ആശുപത്രിയിലെത്തിക്കണം.
  5. പാമ്പ് കടിയേറ്റയാളെ ഭയപ്പെടുത്തരുത്.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.