SignIn
Kerala Kaumudi Online
Friday, 05 March 2021 10.43 AM IST

കൊവിഡ്​ ഭേദമായവർ യോഗ ശീലമാക്കണമെന്ന് ആരോഗ്യമന്ത്രാലയം

covid-

ന്യൂഡൽഹി: കൊവിഡ്​ ഭേദമായവർക്കുള്ള മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. യോഗയും പ്രാണായാമവും ധ്യാനവും ശീലമാക്കണം. ഡോക്​ടർമാരുടെ നിർദേശപ്രകാരം ആയുഷ്​ മരുന്നുകൾ ഉപയോഗിക്കാം. മാസ്​ക്​, ഹാൻഡ്​ സാനിറ്റൈസർ സാമൂഹിക അകലം എന്നിവ തുടരണമെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ചൂടുവെള്ളം നന്നായി കുടിക്കണം, ചെറുവ്യായാമം ചെയ്യണം, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കണം, മദ്യവും സിഗരറ്റും പൂർണമായും ഒഴിവാക്കണം എന്നിവയെല്ലാമാണ്​ മറ്റ്​ നിർദേശങ്ങൾ. രോഗിയെ ഡിസ്​ചാർജ്​ ചെയ്​താലും ആരോഗ്യപ്രവർത്തകർ ഏഴ്​ ദിവസത്തേക്ക്​ എ​ങ്കിലും അവരുടെ ആരോഗ്യവിവരങ്ങൾ നിരന്തരമായി അന്വേഷിക്കണം. കൊവിഡ്​ രോഗികൾ ഉപയോഗിക്കേണ്ട ആയുഷ്​ മരുന്നുകളുടെ വിവരങ്ങളും ആരോഗ്യമന്ത്രാലയം പുറത്ത്​ വിട്ടിട്ടുണ്ട്​. എന്നാൽ അവ ഡോക്ടമാരുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാൻ പാടുള്ളുവെന്നും നിഷ്‌കർഷിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID 19
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.