ന്യൂഡൽഹി: ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ അനുരാഗികളായ രണ്ട് പേർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എൽ.ജി.ബി.ടി പ്രവർത്തകരായ അഭിജിത്ത് ഐയ്യർ മിത്ര, തമിഴ്നാട് സ്വദേശിയായും ആക്ടിവിസ്റ്റുമായ എം.ഗോപിശങ്കർ എന്നിവരാണ് വിവാഹം കഴിക്കാനുള്ള അനുമതി തേടി കോടതിയിലെത്തിയിരിക്കുന്നത്.
1955 ലെ നിയമപ്രകാരം ഹിന്ദുവായ പുരുഷനും സ്ത്രീയ്ക്കുമാണ് വിവാഹം കഴിക്കാൻ നിയമം അനുവദിക്കുന്നത്.
എന്നാൽ ഒരേ ലിംഗത്തിൽപ്പെട്ടവർക്ക് വിവാഹം നിയമപ്രകാരം അനുവദിക്കുന്നില്ല. ഇഷ്ടപ്രകാരം വിവാഹം കഴിച്ച് ജീവിക്കാനുള്ള അവകാശം തടസപ്പെടുത്തുന്നത് മൗലീകാവകാശത്തിന്റെ ലംഘനമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.