പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 22 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 74 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയിൽ ഇതുവരെ ആകെ 4790 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3147 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. കൊവിഡ് ബാധിച്ച 34 പേർ ജില്ലയിൽ മരണമടഞ്ഞു.
ഇന്നലെ 108 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3702 ആണ്. ജില്ലക്കാരായ 1054 പേർ ചികിത്സയിലാണ്.
ജില്ലയിൽ ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരായ 87 പേർ വീടുകളിൽ ചികിത്സയിലുണ്ട്. ആകെ 14978 പേർ നിരീക്ഷണത്തിലാണ്.