തിരുവനന്തപുരം: ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളെ ഉൾപ്പെടുത്തി കൽക്കട്ടയിൽ നടന്ന ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി കെ.സി.ബിനുവും മികച്ച നടനായി അജിത്തും തിരഞ്ഞെടുക്കപ്പെട്ടു. ഹൃദ്യം എന്ന ചിത്രമാണ് അവാർഡിന് അർഹരാക്കിയത്. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് മത്സരം നടന്നത്. ധനകാര്യ വകുപ്പിൽ അണ്ടർ സെക്രട്ടറിയാണ് കെ.സി. ബിനു.