തിരുവനന്തപുരം: മുൻ കേന്ദ്ര മന്ത്രി രഘുവൻശ് പ്രസാദ് സിംഗിന്റെ നിര്യാണത്തിൽ ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി ഡോ. ഏ. നീലലോഹിതദാസ് അനുശോചിച്ചു. ജൻനായക് കർപ്പൂരി താക്കൂറിന്റെ അടുത്ത അനുയായി ആയിരുന്ന രഘുവൻശ് പ്രസാദ് സിംഗിന്റെ നിര്യാണം ജനത പരിവാറിന് കടുത്ത നഷ്ടമാണ്. ഗ്രാമീണ വികസന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കേന്ദ്ര മന്ത്രി എന്നുള്ള നിലയിൽ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കുന്നതിന് രഘുവൻശ് പ്രസാദ് സിംഗ് വഹിച്ച പങ്ക് നിസ്തുലമാണെന്നും നീലലോഹിതദാസ് പറഞ്ഞു.