മുംബയ്: കൊവിഡിൽ തട്ടി കപ്പൽ വഴിയുള്ള ചരക്കുനീക്കം ആടിയുലയുന്നു. നടപ്പുവർഷം ഏപ്രിൽ - ആഗസ്റ്റിലെ പ്രമുഖ തുറമുഖങ്ങൾ രേഖപ്പെടുത്തിയ ഇടിവ് 16.5 ശതമാനമാണ്.
കണ്ടെയ്നർ നീക്കത്തെ കൊവിഡ് സാരമായി ബാധിച്ചു. 25.1 ശതമാനം കുറഞ്ഞെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്ക്.
ഏറ്റവും വലിയ സർക്കാർ തുറമുഖമായ ജവഹർലാൽ നെഹ്റു പോർട്ടിൽ 1.545 ദശലക്ഷം കണ്ടെയ്നറുകളാണ് ഇക്കൊല്ലം ആദ്യ അഞ്ച് മാസം കൈകാര്യം ചെയ്തത്. കൽക്കരി കയറ്റിറക്കലുകളും വലിയ തോതിൽ കുറഞ്ഞു. എന്നാൽ, ഇരുമ്പയിര് കയറ്റുമതിയിൽ 26.88 ശതമാനം വർദ്ധനയുണ്ടായി. പെട്രോളിയം ഉത്പന്നങ്ങളുടെ ഇടപാട് 18.58 ശതമാനവും കുറഞ്ഞു.
ചരക്കുനീക്കം
(ദശലക്ഷം ടൺ കണക്കിൽ)
കഴിഞ്ഞ വർഷം
293.670
ഇക്കൊല്ലം
245.047
കണ്ടെയ്നർ
(ദശലക്ഷം ടി.ഇ.യു)
ഇക്കൊല്ലം
3.256
കഴിഞ്ഞ വർഷം
4.342