തിരുവനന്തപുരം:ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന കുട്ടികൾക്ക് തൃശൂർ വടക്കേക്കാട് പൊലീസിന്റെ നേതൃത്വത്തിലുള്ള ടി.വി ചലഞ്ചിലൂടെ മുപ്പത് ടി.വികൾ നൽകി.ഗൃഹസന്ദർശനങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയും ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തിയാണ് വടക്കേക്കാട് ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ടി.വി ചലഞ്ച് സംഘടിപ്പിച്ചത്. സന്നദ്ധസംഘടനകളുടേയും സഹായമുണ്ടായിരുന്നു. നേരത്തേ വടക്കേക്കാട്, ചമ്മണ്ണൂർ എന്നിവിടങ്ങളിൽ തകർന്നുപോയ രണ്ട് വീടുകൾ വടക്കോട് പൊലീസ് പുതുക്കിപ്പണിതു നൽകിയിരുന്നു.