കണ്ണൂർ: മട്ടന്നൂർ ഉരുവച്ചാലിൽ രണ്ട് വീടുകളിൽ കവർച്ചാ ശ്രമം. പഴശ്ശി നൂർമഹലിൽ കെ. ഉമ്മറിന്റെ വീട്ടിലും, തൊട്ടടുത്ത നിർമ്മാണത്തിലിരിക്കുന്ന എം. ഷമീറിന്റെ വീട്ടിലുമാണ് കവർച്ചാ ശ്രമം നടന്നത്. രണ്ട് വീടുകളിലെയും മുകൾനിലയിലെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. അടുക്കള ഭാഗത്തെ ഗ്രിൽസിന്റെ പൂട്ടും തകർത്തിട്ടുണ്ട്. മട്ടന്നൂർ എസ്.ഐ സതീശനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വാതിൽ തകർക്കാൻ ഉപയോഗിച്ച ആയുധം സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് മാസത്തോളമായി വീട്ടുകാർ വീടു പൂട്ടി മട്ടന്നൂരിലെ കുടുംബ വീട്ടിലായിരുന്നു താമസം. ഇന്നലെ ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് വാതിലുകൾ തുറന്നിട്ട നിലയിൽ കാണപ്പെട്ടത്. വീട്ടിൽ നിന്ന് സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.