SignIn
Kerala Kaumudi Online
Tuesday, 09 March 2021 2.04 AM IST

ഒറ്റപ്പേര് ഒസാക്ക!

osaka

ന​വോ​മി​ ​ഒ​സാ​ക്ക​ ​യു.​എ​സ്.​ ​ഓ​പ്പ​ൺ​ ​വ​നി​താ​ ​സിം​ഗി​ൾ​സ് ​ചാ​മ്പ്യൻ

ഫൈ​ന​ലി​ൽ​ ​വി​ക്ടോ​റി​യ​ ​അ​സ​ര​ങ്ക​യെ​ ​തോ​ൽ​പ്പി​ച്ചു

ന്യൂ​യോ​ർ​ക്ക് ​:​ ​യു.​എ​സ് ​ഓ​പ്പ​ൺ​ ​വ​നി​താ​ ​സിം​ഗി​ൾ​സ് ​കി​രീ​ട​ത്തി​ൽ​ ​വീ​ണ്ടും​ ​ജാ​പ്പ​നീ​സ് ​താ​രം​ ​ന​വോ​മി​ ​ഒ​സാ​ക്ക​യു​ടെ​ ​മു​ത്തം.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​ഫൈ​ന​ലി​ൽ​ ​വി​ക്ടോ​റി​യ​ ​അ​സ​ര​ങ്ക​യെ​ ​മൂ​ന്ന് ​സെ​റ്റ് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​കീ​ഴ​ട​ക്കി​യാ​ണ് ​ലോ​ക​ ​പ​ത്താം​റാ​ങ്കു​കാ​രി​ ​ഒ​സാ​ക്ക​ ​ചാ​മ്പ്യ​നാ​യ​ത്.​ ​ആ​ദ്യ​ ​സെ​റ്റ് ​പൊ​രു​തു​ക​ ​പോ​ലും​ ​ചെ​യ്യാ​തെ​ ​കൈവിട്ട ശേ​ഷ​മാ​ണ് ​ഗം​ഭീ​ര​ ​തി​രി​ച്ചു​ ​വ​ര​വ് ​ന​ട​ത്തി​ ​അ​ടു​ത്ത​ ​ര​ണ്ട് ​സെറ്റും​ ​സ്വ​ന്ത​മാ​ക്കി​ ​ഒ​സാ​ക്ക​ ​ക​പ്പു​യ​ർ​ത്തി​യ​ത്.​ ​സ്കോ​ർ​:​ 1​-6,​​​ 6​-3,​​​ 6​-3.​ 1​ ​മ​ണി​ക്കൂ​ർ​ 53​ ​മി​നി​ട്ടി​ലാ​ണ് ​ഒ​സാ​ക്ക​യു​ടെ​ ​ജ​യം.


അ​മ്മ​യാ​യ​ ​ശേ​ഷം​ ​കോ​ർ​ട്ടി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​യ​ അസരങ്ക ആ​ദ്യ​ ​സെ​റ്റി​ൽ​ ​ത​ക​ർ​പ്പ​ൻ​ ​പ്ര​ക​ട​ന​മാ​ണ് ​പു​റ​ത്തെ​ടു​ത്ത​ത്.​ ​ഒ​സാ​ക്കെ​യെ​ ​നി​ല​യു​റ​പ്പി​ക്കാ​ന​നു​വ​ദി​ക്കാ​തെ​ 26​ ​മി​നി​ട്ടി​ൽ​ 6​-1​ന് ​അ​സ​ര​ങ്ക​ ​ആ​ ​സെ​റ്റ് ​സ്വ​ന്ത​മാ​ക്കി​ ​പ​തി​മ്മൂ​ന്നോ​ളം​ ​പി​ഴ​വു​ക​ൾ​ ​ഒ​സാ​ക്ക​ ​ആ​ ​സെ​റ്റി​ൽ​ ​വ​രു​ത്തി.
ര​ണ്ടാം​ ​സെ​റ്റി​ലും​ 2​-0​ത്തി​ന് ​അ​സ​ര​ങ്ക​ ​തു​ട​ക്ക​ത്തി​ൽ​ ​ലീ​ഡെ​ടു​ത്തെ​ങ്കി​ലും​ ​ബ​ലാ​റ​സ് ​താ​ര​ത്തി​ന്റെ​ ​സ​ർ​വീ​സ് ​ര​ണ്ട് ​ത​വ​ണ​ ​ബ്രേ​ക്ക് ​ചെ​യ്ത് ​ഒ​സാ​ക്ക​ ​ക​ളി​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ 4​-3​ന് ​ലീ​ഡെ​ടു​ത്ത​ ​ശേ​ഷം​ ​കു​തി​ച്ചു​ ​ക​യ​റി​യ​ ​ഒ​സാ​ക്ക​ 6​-3​ന് ​ആ​ ​സെ​റ്റ് ​സ്വ​ന്ത​മാ​ക്കി​ ​മ​ത്സ​രം​ ​മൂ​ന്നാം​ ​സെ​റ്റി​ലേ​ക്ക് ​നീ​ട്ടു​ക​യാ​യി​രു​ന്നു.​ ​മൂ​ന്നാം​ ​സെ​റ്റി​ൽ​ ​തു​ട​ക്ക​ത്തി​ൽ​ ​ലീ​ഡെ​ടു​ത്ത​ ​ഒ​സാ​ക്ക​യ്ക്കെ​തി​രെ​ ​തി​രി​ച്ചു​വ​രാ​ൻ​ ​അ​സ​ര​ങ്ക​യ്ക്ക് ​അ​വ​സ​രം​ ​കി​ട്ടി​യെ​ങ്കി​ലും​ ​കൃ​ത്യ​മാ​യി​ ​മു​ത​ലാ​ക്കാ​നാ​കാ​തെ​ ​താ​രം​ ​പി​ഴ​വു​ക​ൾ​ ​വ​രു​ത്തി​യ​തോ​ടെ​ ​മ​ത്സ​രം​ ​ജാ​പ്പ​നീ​സ് ​താ​ര​ത്തി​ന്റെ​ ​വ​രു​തി​യി​ലാ​വു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ച്ച​യാ​യ​ 11​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ജ​യ​ത്തി​ന് ​ശേ​ഷ​മാ​ണ് ​അ​സ​ര​ങ്ക​ ​തോ​ൽ​വി​ ​അ​റി​യു​ന്ന​ത്.

ഒസാക്കയുടെ രാഷ്ട്രീയത്തിനും നിറഞ്ഞ കൈയടി !

ഇ​രു​പ​ത്തി​ര​ണ്ടാം​ ​വ​യ​സി​ൽ​ ​മൂ​ന്നാം​ ​ഗ്രാ​ൻ​ഡ് ​സ്ലാം​ ​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ട്ട് ​ലോ​ക​ത്തി​ന്റെ​ ​നെ​റു​ക​യി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ന​വോ​മി​ ​ഒ​സാ​ക്ക​ ​ഏറ്റു​വാ​ങ്ങു​ന്ന​ ​കൈ​യ​ടി​ക​ൾ​ ​കാ​യി​ക​ ​ലോ​ക​ത്തി​ന്റേ​ത് ​മാ​ത്ര​മ​ല്ല,​​​ ​മ​നു​ഷ​ത്വം​ ​മ​രി​ച്ചി​ട്ടി​ല്ലാ​ത്ത​ ​മു​ഴു​വ​ൻ​ ​മ​നു​ഷ്യ​രു​ടേ​യും​ ​കൂ​ടി​യാ​ണ്.​ ​ഇ​ത്ത​വ​ണ​ ​യു.​എ​സ് ​ഓ​പ്പ​ണിൽ​ ​ഫൈ​ന​ൽ​ ​വ​രെ​ ​ക​ളി​ച്ച​ ​ഏ​ഴു​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ഒ​സാ​ക്ക​യെ​ത്തി​യെ​ത്തി​യ​ത് ​അ​മേ​രി​ക്ക​യി​ൽ​ ​വം​ശീ​യ​ ​വി​വേ​ച​ന​ത്തി​നി​ര​യാ​യി​ ​മ​രി​ച്ച​ ​ക​റു​ത്ത​ ​വ​ർ​ഗ​ക്കാ​രു​ടെ​ ​പേ​രെ​ഴു​തി​യ​ ​മാ​സ്‌ക​ണി​ഞ്ഞാ​ണ്.
മ​ത്സ​ര​ശേ​ഷം​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ലും​ ​ഈ​ ​മാ​സ്ക് ​ധ​രി​ച്ചാ​ണ് ​ഒ​സാ​ക്ക​ ​പ​ങ്കെ​ടു​ത്തി​രു​ന്ന​ത്.​ ​ലോ​ക​ത്തെ​ ​ഏറ്റ​വും​ ​വ​ലി​യ​ ​കാ​യി​ക​ ​വേ​ദി​ക​ളി​ലൊ​ന്നി​നെ​ ​വം​ശീ​യ​ ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ​ ​പോ​രാ​ട്ട​ ​ഭൂ​മി​യാ​ക്കി​ ​മാ​റ്റു​ക​യാ​യി​രു​ന്നു​ ​ഒ​സാ​ക്ക.​ ​ച​രി​ത്ര​മു​റു​ങ്ങു​ന്ന​ ​ആ​ർ​ത​ർ​ ​ആ​ഷെ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​നി​ന്ന് ​അ​വ​ൾ​ ​ന​ൽ​കി​യ​ ​സ​ന്ദേ​ശം​ ​ടെ​ലി​വി​ഷ​നി​ലും​ ​ലൈ​വ് ​സ്ട്രീ​മിം​ഗി​ലൂ​ടെ​യും​ ​ക​ളി​ ​ക​ണ്ട​ ​ ജ​ന​കോ​ടി​ക​ൾ​ക്ക് ​വം​ശീ​യ​ ​നീ​തി​യെ​ക്കു​റി​ച്ച് ​ഉ​റ​ക്കെ​ ​ചി​ന്തി​ക്കാ​നു​ള്ള​ ​എ​യ്‌​സാ​യി​ ​മാ​റി.


ബ്ര​​​യോ​​​ണ​​​ ​​​ടെ​​​യ്‌​​​ല​​​ർ,​​​ ​​​ഇ​​​ലി​​​ജ​​​ ​​​മ​​​ക്ലൈ​​​ൻ,​​​ ​​​അ​​​ഹ്‌​​​മൗ​​​ദ് ​​​അ​​​ർ​​​ബ​​​റി,​​​ ​​​ട്ര​​​യ്‌​​​വോ​​​ൺ​​​ ​​​മാ​​​ർ​​​ട്ടി​​​ൻ,​​​ ​​​ജോ​​​ർ​​​ജ് ​​​ഫ്ലോ​​​യി​​​ഡ്,​​​ ​​​ഫി​​​ലാ​​​ണ്ടോ​​​ ​​​കാ​​​സ്റ്റിൽ​​,​ ​താ​മി​ർ​ ​റൈ​സ് ​​​എ​​​ന്നി​​​വ​​​രു​​​ടെ​​​ ​​​പേ​​​രു​​​ക​​​ളെ​​​ഴു​​​തി​​​യ​​​ ​​​മാ​​​സ്കു​​​ക​​​ളാ​​​ണ് ​​​ഒ​​​സാ​​​ക്ക​​​യ​​​ണി​​​ഞ്ഞ​​​ത്.​​​ 2014​ൽ​ ​ഒ​ഹി​യോ​യി​ലെ​ ​ക്ലീ​വ് ​ലാ​ൻ​ഡി​ൽ​ ​പൊ​ലീ​സു​കാ​ര​ന്റെ​ ​വെ​ടി​യേറ്റു മ​രി​ച്ച​ 12​ ​കാ​ര​ൻ​ ​താ​മി​ർ​ ​റൈ​സി​ന്റെ​ ​പേ​രെ​ഴു​തി​യ​ ​മാ​സ്‌​ക​ണി​ഞ്ഞാ​ണ് ​ഒ​സാ​ക്ക​ ​ഫൈ​ന​ലി​ന് ​എ​ത്തി​യ​ത്.​ ​കി​രീ​ടം​ ​വാ​ങ്ങു​മ്പോ​ഴും​ ​ആ​ ​മാ​സ്‌​ക് ​ധ​രി​ക്ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​ൽ​ ​മു​ഖം​ ​കാ​ണി​ക്ക​ണ​മെ​ന്ന​ ​യു.​എ​സ് ​ഓ​പ്പ​ൺ​ ​അ​ധി​കൃ​ത​രു​ടെ​ ​സ്നേ​ഹ​പൂ​ർ​വ​മാ​യ​ ​നി​ർ​ബ​ന്ധ​ത്തി​ന് ​താ​രം​ ​സ​മ്മ​തം​ ​മൂ​ളു​ക​യാ​യി​രു​ന്നു.


കി​രീ​ട​ ​ധാ​ര​ണ​ത്തി​ന് ​ശേ​ഷം​ ​ഈ​ ​മാ​സ്കു​ക​ൾ​ ​കൊ​ണ്ട് ​എ​ന്ത് ​സ​ന്ദേ​ശ​മാ​ണ് ​ന​ൽ​കാ​നാ​ഗ്ര​ഹി​ച്ച​തെ​ന്ന​ ​അ​ഭി​മു​ഖം​ ​ന​ട​ത്തി​യ​ ​ആ​ളു​ടെ​ ​ചോ​ദ്യ​ത്തി​ന് ​നി​ങ്ങ​ൾ​ക്ക് ​എ​ന്ത് ​സ​ന്ദേ​ശ​മാ​ണ് ​കി​ട്ടി​യ​തെ​ന്നാ​യി​രു​ന്നു​ ​ഒ​സാ​ക്ക​യു​ടെ​ ​മ​റു​ചോ​ദ്യം.​ ​നി​ങ്ങ​ളെ​പ്പോ​ലെ​ ​ജ​ന​ങ്ങ​ളെ​ല്ലാം​ ​ഇ​തി​നെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കാ​ൻ​ ​തു​ട​ങ്ങി​ ​ഇ​ത് ​ത​ന്നെ​യാ​യി​രു​ന്നു​ ​എ​ന്റെ​ ​സ​ന്ദേ​ശം​ ​ഒ​സാ​ക്ക​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.


ഒ​​​സാ​​​ക്ക​​​യു​​​ടെ​​​ ​​​പി​​​താ​​​വ് ​​​ഹെ​​​യ്ത്തി​​​ ​​​സ്വ​​​ദേ​​​ശി​​​യും​​​ ​​​മാ​​​താ​​​വ് ​​​ജ​​​പ്പാ​​​ൻ​​​കാ​​​രി​​​യു​​​മാ​​​ണ്.​​​ ​​​ഒ​​​സാ​​​ക്ക​​​ ​​​ജ​​​നി​​​ച്ച​​​ത് ​​​ജ​​​പ്പാ​​​നി​​​ലാ​​​ണെ​​​ങ്കി​​​ലും​​​ ​മൂ​ന്ന് ​​​വ​​​യ​​​സു​​​ ​​​മു​​​ത​​​ൽ​​​ ​​​താ​​​മ​​​സി​​​ക്കു​​​ന്ന​​​ത് ​​​യു​​.​എ​​​സി​​​ലാ​​​ണ്.​ ​യു.​എ​സ് ​പൊ​ലീ​സു​കാ​ര​ന്റെ​ ​ക്രൂ​ര​ത​യ്ക്കി​ര​യാ​യി​ ​ക​ഴി​ഞ്ഞി​ടെ​ ​ക​റു​ത്ത​ ​വ​ർ​ഗ​ക്കാ​ര​നാ​യ​ ​ജോ​ർ​ജ് ​ഫ്ലോ​യി​ഡ് ​മ​രി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ശ​ക്തി​പ്രാ​പി​ച്ച​ ​ബ്ലാ​ക്ക് ​ലീ​വ്സ് ​മാറ്റർ​ ​പ്ര​ക്ഷോ​ഭ​ത്തി​ന് ​നേ​ര​ത്തേ​ ​ത​ന്നെ​ ​ന​വോ​മി​ ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.


വി​സ‌്കോ​ൻ​സെ​നി​ൽ​ ​ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​ൻ​ ​ജേ​ക്ക​ബ് ​ബ്ലേ​ക്കി​നു​ ​പൊ​ലീ​സി​ന്റെ​ ​വെ​ടി​യേ​റ്റ​ ​സം​ഭ​വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​യു.​എ​സ് ​ഓ​പ്പ​ണി​ന് ​തൊ​ട്ടു​മു​മ്പു​ള്ള​ ​സി​ൻ​സി​നാ​റ്റി​ ​മാ​സ്റ്റേ​ഴ്സ് ​ചാമ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​സെ​മി​യി​ലെ​ത്തി​യ​ ​ശേ​ഷം​ ​ഒ​സാ​ക്ക​ ​നാ​ട​കീ​യ​മാ​യി​ ​പി​ൻ​മാ​റ്റം​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​സം​ഘാ​ട​ക​ർ​ ​ ​ഏ​റെ​ ​നി​ർ​ബ​ന്ധി​ച്ച​തി​ന് ​ശേ​ഷ​മാ​ണ് ​പി​ന്നീ​ട് ​ഒ​സാ​ക്ക​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങാ​ൻ​ ​ത​യാ​റാ​യ​ത്.
2018​ൽ​​ ​യു.​എ​സ് ​ഓ​പ്പ​ൺ​ ​ഫൈ​ന​ലി​ൽ​ ​സെ​റീ​ന​ ​വി​ല്യം​സി​നെ​ ​കീ​ഴ​ട​ക്കി​ ​ആ​ദ്യ​ ​ഗ്രാ​ൻ​ഡ് ​സ്ലാം​ ​കി​രീ​ടം​ ​നേ​ടു​മ്പോ​ൾ​ ​ന​വോ​മി​ ​ചി​രി​ക്കു​ക​യാ​യി​രു​ന്നി​ല്ല.​ ​നാ​ട്ടു​കാ​രി​യാ​യ​ ​സെ​റീ​ന​യെ​ ​തോ​ൽ​പ്പി​ച്ച​തി​ന്റെ​ ​ദേ​ഷ്യ​ത്തി​ൽ​ ​കൂ​ക്കി​വി​ളി​യും​ ​ആ​ക്ഷേ​പ​വും​ ​ചൊ​രി​ഞ്ഞ​ ​കാ​ണി​ക​ൾ​ക്ക് ​ന​ടു​വി​ൽ​ ​നി​ന്ന് ​ക​ര​ച്ചി​ല​ട​ക്കാ​ൻ​ ​പാ​ടു​പെ​ടു​ക​യാ​യി​രു​ന്നു​ ​അ​വ​ൾ.​ ​മൂ​ന്ന് ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം​ ​മാ​ന​വ​രാ​ശി​യെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ ​മ​ഹാ​മാ​രി​ക്കാ​ല​ത്ത് ​അ​തേ​ ​കോ​ർ​ട്ടി​ൽ​ ​ന​വോ​മി​ ​വീ​ണ്ടും​ ​കി​രീ​ടം​ ​ഉ​യ​ർ​ത്തു​മ്പോ​ൾ​ ​ഗാ​ല​റി​ ​ശൂ​ന്യ​മാ​യിരുന്നു.​ ​പ​ക്ഷേ​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​​എ​ഴു​ന്നേ​റ്റ് ​നി​ന്ന് ​കൈ​യ​ടിച്ചു. ​അ​വ​ളു​ടെ​ ​ക​ളി​യ​ഴ​കി​നും​ ​അ​വ​ളു​യ​ർ​ത്തി​ക്കാ​ട്ടി​യ​ ​രാ​ഷ്ട്രീ​യ​ത്തി​നും ആദരവായി...

2018 ലാണ് ഒസാക്ക ആദ്യമായി യു.എസ് ഓപ്പൺ ചാമ്പ്യനാകുന്നത്

സെറീന വില്യംസിനെയാണ് അന്ന് കീഴടക്കിയത്

2019ൽ ആസ്ട്രേലിയൻ ഓപ്പണും ഒസാക്ക സ്വന്തമാക്കി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, OSAKA US OPEN CHAMPION
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.