ടോട്ടനത്തിന് തോൽവി
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ബ്രോംവിച്ചിനെ കീഴടക്കി നിലവിലെ റണ്ണറപ്പുകളായ ലെസ്റ്റർ സിറ്റിയും ടോട്ടനം ഹോട്സ്പറിനെ ഞെട്ടിച്ച് എവർട്ടണും സീസണിലെ തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ജയം നേടി. കഴിഞ്ഞ തവണത്തെ ടോപ്സ്കോറർ ജാമി വാർഡി ഗോളാക്കിയ രണ്ട് പെനാൽറ്റികളും തിമോത്തി കാസ്റ്റെഗ്നയുടെ ഗോളുമാണ് ലെസ്റ്ററിന് വെസ്റ്റ്ഹാമിനെതിരെ ജയമൊരുക്കിയത്. വെസ്റ്റ് ബ്രോമിന്റെ ഗ്രൗണ്ടായ ദ ഹോത്രൂവിലാണ് മത്സരം നടന്നത്. ബാൾ പൊസഷനിലും ഷോട്ടുകളിലും പാസിംഗിലുമെല്ലാം ആതിഥേയരേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ലെസ്റ്റർ
മറ്റൊരു മത്സരത്തിൽ ഡൊമിനിക്ക് കാൾപെർട്ട് ലൂയിൻ നേടിയ ഗോളിലാണ് എവർട്ടൺ കരുത്തരായ ടോട്ടൻഹാം ഹോട്സ്പറിന്റെ വെല്ലുവിളി മറികടന്നത്. സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് എവർട്ടൺ ജേഴ്സിയിൽ പ്രിമിയർ ലീഗിൽ അരങ്ങേറ്റം നടത്തിയ മത്സരം കൂടിയായിത്.
സലയുടെ ഹാട്രിക്കിൽ ലിവർ രക്ഷപ്പെട്ടു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ സ്ഥാനക്കയറ്റം നേടിയെത്തിയ ലീഡ്സ് യുണൈറ്റഡിനെതിരെ വിറച്ച് ജയിച്ചു. സൂപ്പർ താരം മുഹമ്മദ് സലയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ 4-3നാണ് ലിവറിന്റെ ജയം. മൂന്ന് തവണ ലീഡെടുത്ത് മുന്നിലെത്തിയ ലിവറിനെ സൂപ്പർ കോച്ച് മാർസലോ ബിയേൽസ പരിശീലിപ്പിക്കുന്ന ലീഡ്സ് യുണൈറ്റഡ് ഒപ്പം പിടിച്ചെങ്കിലും അവസാന നിമിഷം വഴങ്ങേണ്ടി വന്ന പെനാൽറ്റി അവർക്ക് തിരിച്ചടിയാവുകയായിരുന്നു.
രണ്ട് പെനാൽറ്റിയുൾപ്പെടെ 4,33,88 മിനിട്ടുകളിലാണ് സലയുടെ ഹാട്രിക്ക് പിറന്നത്. വാൻ ഡിജ്ക് ഒരുഗോൾ നേടി. ഹാരിസൺ, ബാംഫോർഡ്, കിൽച്ചു എന്നിവരാണ് ലീഡ്സിനായി ലക്ഷ്യം കണ്ടത്. ന്യൂകാസിൽ 2-0ത്തിന് വെസ്റ്റ് ഹാമിനെ കീഴടക്കി.
ഒസാസുനയ്ക്കും ബെറ്റിസിനും ജയം
സ്പാനിഷ് ലാലിഗയിൽ ഒസാസുന ഇത്തവണ സ്ഥാനക്കയറ്റം കിട്ടിയെത്തിയെ കാർഡിസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി. ലോപ്പസും ഗാർസിയയുമാണ് ഗോളുകൾ നേടിയത്. ക്രിസ്റ്റ്യ ൻ ടെല്ലോ രണ്ടാം പകുതിയുടെ അധിക സമയത്ത് നേടിയ ഗോളിൽ റയൽ ബെറ്റിസ് അലാവ്സിനെ തോൽപ്പിച്ചു.