SignIn
Kerala Kaumudi Online
Friday, 04 December 2020 2.07 AM IST

എ.ബി.വി.പി. മാർച്ചിൽ സംഘർഷം: അഞ്ച് പേർ അറസ്റ്റിൽ

abvp

കട്ടപ്പന: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി. നടത്തിയ ഡി.ഇ.ഒ. ഓഫീസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വീശി. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്. ശ്രീഹരി (24), സംസ്ഥാന സമിതിയംഗം ശരത് (21), ജില്ലാ കമ്മിറ്റിയംഗം ഗൗതം കൃഷ്ണ (18), കട്ടപ്പന നഗർ ജോയിന്റ് സെക്രട്ടറി അക്ഷയ് (20), നഗർ കമ്മിറ്റിയംഗം രാഹുൽ (22) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ 11.30 ഓടെ പ്രകടനമായി എത്തിയ പ്രവർത്തകർ മിനി സിവിൽ സ്റ്റേഷനിലെ ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടർന്ന് ഓഫീസിനു മുമ്പിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇതിനിടെ വീണ്ടും തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് ലാത്തി വീശുകയായിരുന്നു. എസ്.ഐ. സന്തോഷ് സജീവിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, ABVP
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.