SignIn
Kerala Kaumudi Online
Wednesday, 02 December 2020 7.03 PM IST

വാക്‌സിൻ; മുന്നൊരുക്കങ്ങൾ ഇപ്പോഴേ തുടങ്ങാം

editorial-

​ബ്രി​ട്ട​നി​ൽ​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​പ​രീ​ക്ഷ​ണ​ത്തി​നു​ ​സ​ന്ന​ദ്ധ​നാ​യ​ ​ഒ​രാ​ൾ​ക്ക് ​അ​ജ്ഞാ​ത​രോ​ഗം​ ​ബാ​ധി​ച്ച​തി​നെ​ത്തുട​ർ​ന്ന് ​നി​റു​ത്തി​വ​ച്ച​ ​പ​രീ​ക്ഷ​ണം​ ​എ​ല്ലാ​ ​മു​ൻ​ക​രു​ത​ലു​മെ​ടു​ത്ത് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​ന​രാ​രം​ഭി​ച്ചെ​ന്ന​ ​വാ​ർ​ത്ത​ ​വ​ള​രെ​യ​ധി​കം​ ​ആ​ശ്വാ​സ​ത്തോ​ടെ​യാ​ണ് ​ഇ​ന്ത്യ​ ​ഉ​ൾ​പ്പെ​ടെ​ ​ പ​ല​ ​രാ​ജ്യ​ങ്ങ​ളും​ ​ശ്ര​വി​ച്ച​ത്.​ ​മ​നു​ഷ്യ​കു​ല​ത്തി​ന്റെ​ ​പേ​ടി​സ്വ​പ്ന​മാ​യി​ ​മാ​റി​ക്ക​ഴി​ഞ്ഞ​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ക്കെ​തി​രെ​ ​ഫ​ല​പ്ര​ദ​മാ​യ​ ​ഔ​ഷ​ധ​ങ്ങ​ളൊ​ന്നും​ ​ഇ​തു​വ​രെ ക​ണ്ടു​പി​ടി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ആ​കെ​യു​ള്ള​ ​പ്ര​തീ​ക്ഷ​ ​പ്ര​തി​രോ​ധ​ ​വാ​ക്‌​സി​നി​ലാ​ണ്.​ ​

വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടെ​ ​ലോ​ക​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​വാ​ക്‌​സി​നു​ ​വേ​ണ്ടി​യു​ള്ള​ ​ഗ​വേ​ഷ​ണ​ ​-​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ഇ​ന്ത്യ​യി​ലും​ ​സ​ർ​ക്കാ​ർ​ ​ത​ല​ത്തി​ലും​ ​അ​ല്ലാ​തെ​യും​ ​വാ​ക്‌​സി​ൻ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​ഗ​വേ​ഷ​ണം​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ബ്രി​ട്ട​നി​ലെ​ ​ഓ​ക്‌​സ്‌​ഫോ​ർ​ഡ് ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​അ​സ്ട്ര​സെ​ന​ക​യും​ ​ചേ​ർ​ന്നു​ ​ന​ട​ത്തി​വ​ന്ന​ ​കൊ​വി​ഡ് ​വാ​ക്‌​സി​ന്റെ​ ​മൂ​ന്നാം​ഘ​ട്ട​ ​പ​രീ​ക്ഷ​ണ​മാ​ണ് ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​നി​റു​ത്തി​വ​യ്ക്കേ​ണ്ടി​ ​വ​ന്ന​ത്.​​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​സ​വി​സ്‌​ത​രം​ ​അ​പ​ഗ്ര​ഥി​ച്ച​ ​ശേ​ഷ​മാ​ണ് ​പ​രീ​ക്ഷ​ണം​ ​തു​ട​രാ​ൻ​ ​ബ​ന്ധ​പ്പെ​ട്ട​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ​ഓ​ക്‌​സ്‌​ഫോ​ർ​ഡി​ന്റെ​ ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ​ ​ഇ​ന്ത്യ​യും​ ​പ​ങ്കാ​ളി​ക​ളാ​യ​തി​നാ​ൽ​ ​അ​തി​ന്റെ​ ​വി​ജ​യം​ ​ന​മ്മ​ളും​ ​ആ​കാം​ക്ഷാ​പൂ​ർ​വം​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.
പ​രീ​ക്ഷ​ണം​ ​പൂ​ർ​ണ​ ​വി​ജ​യ​മെ​ന്നു​ ​ക​ണ്ടാ​ൽ​ ​അ​ടു​ത്ത​ ​മാ​ർ​ച്ച് ​മാ​സ​ത്തോ​ടെ​ ​ഇ​ന്ത്യ​യി​ലും​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​വ​കു​പ്പു​ ​മ​ന്ത്രി​ ​ഡോ.​ ​ഹ​ർ​ഷ്‌​വ​ർ​ദ്ധ​ൻ​ ​ഞാ​യ​റാ​ഴ്ച അ​റി​യി​ച്ച​ത്.​ ​വാ​ക്‌​സി​ൻ​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ന​ൽ​കേ​ണ്ട​ ​മു​ൻ​ഗ​ണ​നാ​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​നി​ശ്ച​യി​ക്കേ​ണ്ട​തു​ണ്ട്.​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ,​ ​വ​യോ​ജ​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ഇ​ക്കൂ​ട്ട​ത്തി​ൽ​പ്പെ​ടു​ന്നു.​ ​വി​പു​ല​മാ​യ​ ​തോ​തി​ൽ​ ​വാ​ക്‌​സി​ൻ​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​മു​ന്നൊ​രു​ക്ക​ങ്ങ​ളും​ ​പ്ര​ധാ​ന​മാ​ണ്.​ ​അ​തി​നു​ള്ള​ ​ഏ​ർ​പ്പാ​ടു​ക​ൾ​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​തു​ട​ങ്ങു​ക​യും​ ​വേ​ണം.​ ​രാ​ജ്യ​ത്ത് ​പ​ല​ ​ലാ​ബു​ക​ളി​ലും​ ​ഗ​വേ​ഷ​ണ​ ​-​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ഏ​റ്റ​വും​ ​ഫ​ല​മെ​ന്നു​ ​കാ​ണു​ന്ന​ ​വാ​ക്‌​സി​നാ​യി​രി​ക്കും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​ ​എ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​വാ​ക്‌​സി​നെ​ക്കു​റി​ച്ച് ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ഒ​രു​വി​ധ​ ​സ​ന്ദേ​ഹ​വും​ ​ജ​നി​ക്കാ​തി​രി​ക്കാ​ൻ​ ​ആ​ദ്യം​ ​താ​ൻ​ ​ത​ന്നെ​യാ​കും​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ക്കാ​ൻ​ ​മു​ന്നോ​ട്ടു​വ​രി​ക​യെ​ന്ന് ​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ​ ​കാ​ര്യം​ ​ത​ന്നെ​യാ​ണി​ത്.​ ​വാ​ക്‌​സി​നേ​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​കു​റെ​പ്പേ​രി​ലെ​ങ്കി​ലു​മു​ള്ള​ ​ഭ​യാ​ശ​ങ്ക​ക​ൾ​ ​അ​ക​റ്റാ​ൻ​ ​മ​ന്ത്രി​ ​ഹ​ർ​ഷ് ​വ​ർ​ദ്ധ​ന്റെ​ ​ഈ​ ​പ്ര​ഖ്യാ​പ​നം​ ​തീ​ർ​ച്ച​യാ​യും​ ​ഉ​പ​ക​രി​ക്കും.​ ​അ​ധി​കാ​ര​ ​സ്ഥാ​ന​ത്തി​രി​ക്കു​ന്ന​വ​ർ​ ​ജ​ന​ങ്ങ​ൾ​ക്ക് ​മാ​തൃ​ക​ ​കാ​ണി​ക്കേ​ണ്ട​ത് ​സ്വ​ന്തം​ ​പ്ര​വൃ​ത്തി​യി​ലൂ​ടെ​യാ​ണെ​ന്നു​ ​പ​റ​യാ​റു​ണ്ട്.​ ​വാ​ക്‌​സി​ൻ​ ​പ്ര​യോ​ഗ​ത്തി​ൽ​ ​കേ​ന്ദ്ര​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ട് ​ഏ​റെ​ ​പ്ര​ശം​സാ​ർ​ഹ​മാ​കു​ന്ന​ത് ​അ​തു​കൊ​ണ്ടാ​ണ്.​ 135​ ​കോ​ടി​ ​ജ​ന​ങ്ങ​ളു​ള്ള​ ​ഇ​ന്ത്യ​യി​ൽ​ ​ആ​വ​ശ്യ​ക്കാ​ർ​ക്കെ​ല്ലാം​ ​വാ​ക്‌​സി​ൻ​ ​ന​ൽ​കു​ക​യെ​ന്ന​ത് ​അ​തീ​വ​ ​ശ്ര​മ​ക​ര​മാ​യ​ ​ദൗ​ത്യം​ ​ത​ന്നെ​യാ​കും.​ ​വ​ള​രെ​യ​ധി​കം​ ​ആ​സൂ​ത്ര​ണ​വും​ ​ഒ​രു​ക്ക​ങ്ങ​ളും​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ക​ഠി​നാ​ദ്ധ്വാ​ന​വും​ ​ആ​വ​ശ്യ​മാ​യ​ ​ദൗ​ത്യ​മാ​ണി​ത്.​ ​അ​തി​ഭീ​മ​മാ​യ​ ​ചെ​ല​വും​ ​ഇ​തി​നാ​യി​ ​വേ​ണ്ടി​വ​രും.​ ​ചെ​ല​വ് ​എ​ത്ര​ ​ഭീ​മ​മാ​ണെ​ങ്കി​ലും​ ​അ​തു​ ​ക​ണ്ടെ​ത്തി​യേ​ ​മ​തി​യാ​വൂ.​ ​അ​തി​നാ​യി​ ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​വാ​ർ​ഷി​ക​ ​ബ​ഡ്‌​ജ​റ്റു​ക​ൾ​ ​ഉ​ട​ച്ചു​വാ​ർ​ക്കേ​ണ്ടി​വ​രും.​ ​വാ​ക്സി​ന്റെ​ ​മൂ​ന്നാം​ഘ​ട്ട​ ​പ​രീ​ക്ഷ​ണ​മാ​ണ് ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​ത്.​ ​ഒ​രു​ഘ​ട്ടം​ ​കൂ​ടി​ ​ക​ഴി​ഞ്ഞാ​ലേ​ ​അ​ത് ​വി​പ​ണി​യി​ൽ​ ​എ​ത്തി​ക്കാ​നാ​വൂ.​ ​പൂ​നെ​യി​ലെ​ ​സി​റം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​മൂ​ന്നാം​ഘ​ട്ട​ ​പ​രീ​ക്ഷ​ണം​ ​ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണു​ ​അ​റി​യി​പ്പ്.


അ​മേ​രി​ക്ക​ ​ക​ഴി​ഞ്ഞാ​ൽ​ ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ ​ഏ​റ്റ​വു​മ​ധി​ക​മു​ള്ള​ ​രാ​ജ്യ​മാ​യി​ ​ഇ​ന്ത്യ​ ​മാ​റി​ക്ക​ഴി​ഞ്ഞു.​ 47​ ​ല​ക്ഷം​ ​പേ​ർ​ക്ക് ​ഇ​തി​ന​കം​ ​രോ​ഗം​ ​ബാ​ധി​ച്ചി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​ദി​വ​സ​വും​ ​ഒ​രു​ല​ക്ഷ​ത്തി​നോ​ട​ടു​ത്താ​ണ് ​പു​തി​യ​ ​രോ​ഗി​ക​ൾ.​ ​മ​ര​ണം​ ​എ​ൺ​പ​തി​നാ​യി​ര​ത്തോ​ട് ​അ​ടു​ക്കു​ക​യാ​ണ്.​ ​ധ​നി​ക​ ​-​ ​ദ​രി​ദ്ര,​ ​പ​ണ്ഡി​ത​ ​-​ ​പാ​മ​ര,​ ​ആ​ൺ​ ​-​ ​പെ​ൺ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​സ​ർ​വ​രെ​യും​ ​പി​ടി​കൂ​ടു​ന്ന​ ​കൊ​വി​ഡ് ​ഭീ​ക​ര​നി​ൽ​ ​നി​ന്നു​ള്ള​ ​പൂ​ർ​ണ​മു​ക്തി​ ​ഫ​ല​പ്ര​ദ​മാ​യ​ ​വാ​ക്‌​സി​നെ​ ​ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്.​ ​ഇ​നി​യും​ ​ആ​റു​മാ​സ​മെ​ങ്കി​ലും​ ​അ​തി​നാ​യി​ ​ക്ഷ​മ​യോ​ടെ​ ​കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.​ ​രാ​ജ്യ​ത്ത് ​മൂ​ന്നി​ട​ങ്ങ​ളി​ൽ​ ​വാ​ക്‌​സി​ൻ​ ​പ​രീ​ക്ഷ​ണം​ ​ര​ണ്ടാം​ ​ഘ​ട്ട​ത്തി​ന്റെ​ ​അ​വ​സാ​ന​മെ​ത്തി​യി​ട്ടേ​ ​ഉ​ള്ളൂ.​ ​ഓ​ക്‌​സ്‌​ഫോ​ർ​ഡ് ​വാ​ക്‌​സി​ന്റെ​ ​മൂ​ന്നാം​ഘ​ട്ട​ത്തി​ൽ​ ​ഇ​ന്ത്യ​യും​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​ഇ​തി​നി​ടെ​ ​റ​ഷ്യ​യു​ടെ​ ​സ്പു​ട്‌​നി​ക് ​വാ​ക്‌​സി​ൻ​ ​പ​രീ​ക്ഷ​ണ​ഘ​ട്ട​ങ്ങ​ൾ​ ​ക​ട​ന്ന് ​പ്ര​യോ​ഗ​ക്ഷ​മ​മാ​യി​ക്ക​ഴി​ഞ്ഞെ​ന്ന് ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​വ​ന്നെ​ങ്കി​ലും​ ​അ​തി​ന്റെ​ ​ആ​ധി​കാ​രി​ക​ത​യി​ൽ​ ​വൈ​ദ്യ​ലോ​കം​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ആ​വ​ശ്യ​മാ​യ​ത്ര​ ​സ​മ​യ​മെ​ടു​ക്കാ​തെ​യാ​ണ് ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത് ​എ​ന്ന​തി​നാ​ലാ​ണ് ​റ​ഷ്യ​ൻ​ ​വാ​ക്‌​സി​ൻ​ ​സ്വീ​കാ​ര്യ​മ​ല്ലാ​തെ​ ​വ​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ത​ങ്ങ​ളു​ടെ​ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ൽ​ ​റ​ഷ്യ​ ​തി​ക​ഞ്ഞ​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.​ ​എ​ന്നാ​ൽ​ ​ആ​ത്മ​വി​ശ്വാ​സം​ ​കൊ​ണ്ടു​മാ​ത്ര​മാ​യി​ല്ല​ല്ലോ.​


കൊ​വി​ഡി​നെ​ ​തു​ര​ത്താ​നു​ള്ള​ ​വാ​ക്‌​സി​ൻ​ ​എ​ത്താ​ൻ​ ​കാ​ത്തി​രി​ക്കേ​ണ്ടി​ ​വ​രു​മെ​ന്ന​തി​നാ​ൽ​ ​രോ​ഗ​വ്യാ​പ​നം​ ​ത​ട​യാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​വാ​ധി​കം​ ​ശ​ക്ത​മാ​യ​ ​നി​ല​യി​ൽ​ ​തു​ട​രേ​ണ്ട​തു​ണ്ട്.​ ​സു​ര​ക്ഷ​യും​ ​മു​ൻ​ക​രു​ത​ലും​ ​പ​ര​മാ​വ​ധി​ ​ശ​ക്തി​പ്പെ​ടു​ത്തു​ക​ ​മാ​ത്ര​മാ​ണ് ​രോ​ഗ​വ്യാ​പ​നം​ ​ചെ​റു​ക്കാ​നു​ള്ള​ ​ഏ​ക​ ​പോം​വ​ഴി.​ ​എ​ന്നാ​ൽ​ ​ഒ​ട്ടു​മി​ക്ക​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​രോ​ഗം​ ​പെ​രു​കു​ന്ന​ ​അ​നു​ഭ​വ​മാ​ണു​ള്ള​ത്.​ ​സാ​മൂ​ഹി​ക​ ​അ​ക​ലം,​ ​മാ​സ്‌​ക് ​ധാ​ര​ണം​ ​എ​ന്നീ​ ​ര​ണ്ടു​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​നൂ​റു​ ​ശ​ത​മാ​ന​വും​ ​ശ്ര​ദ്ധി​ച്ചാ​ൽ​ത്ത​ന്നെ​ ​രോ​ഗ​വ്യാ​പ​നം​ ​ഗ​ണ്യ​മാ​യി​ ​നി​യ​ന്ത്രി​ക്കാ​നാ​വു​മെ​ന്നാ​ണ് ​വി​ദ​ഗ്ദ്ധ​ ​മ​തം.​ ​എ​ന്നാ​ൽ​ ​എ​ളു​പ്പം​ ​സ്വീ​ക​രി​ക്കാ​വു​ന്ന​ ​ഈ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​പോ​ലും​ ​പ​ല​രും​ ​ശ്ര​ദ്ധാ​ലു​ക്ക​ളല്ലെ​ന്നാ​ണ് ​ക​ണ്ടു​വ​രു​ന്ന​ത്.​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​സാ​ക്ഷ​ര​ത​യു​ള്ള​ ​കേ​ര​ള​ത്തി​ൽ​പ്പോ​ലും​ ​ദി​വ​സേ​ന​ ​ആ​യി​ര​ക്ക​ണ​ക്കി​നു​ ​പേ​രാ​ണ് ​മാ​സ്‌​ക് ​ധ​രി​ക്കാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​പൊ​ലീ​സ് ​പി​ടി​യി​ലാ​കു​ന്ന​ത്.​ ​


ഔ​ഷ​ധ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​ക​ളും​ ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളും​ ​വാ​ക്‌​സി​ന്റെ​ ​ലോ​ക​വി​പ​ണി​ ​പി​ടി​ച്ച​ട​ക്കാ​നു​ള്ള​ ​തീ​വ്ര​ശ്ര​മം​ ​ഇ​പ്പോ​ഴേ​ ​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു​ ​എ​ന്നാ​ണു​ ​സൂ​ച​ന.​ ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളാ​ണ് ​അ​വ​യു​ടെ​ ​പ്ര​ധാ​ന​ ​ഉ​ന്നം.​ ​കൊ​വി​ഡ് ​ഭൂ​ത​ത്തെ​ ​ലോ​ക​ത്തേ​ക്കു​ ​തു​റ​ന്നു​വി​ട്ട​ ​ചൈ​ന​ ​ഈ​ ​അ​വ​സ​രം​ ​പു​തി​യ​ ​ച​ങ്ങാ​തി​ക​ളെ​ ​കൂ​ടെ​ക്കൂ​ട്ടാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ്.​ ​ഫി​ലി​പ്പൈൻ​സ്,​ ​ബം​ഗ്ളാ​ദേ​ശ്,​ ​ഇ​ൻ​ഡോ​നേ​ഷ്യ,​ ​പാ​കി​സ്ഥാ​ൻ,​ ​നേ​പ്പാ​ൾ​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ​സൗ​ജ​ന്യ​ ​നി​ര​ക്കി​ലോ​ ​സൗ​ജ​ന്യ​മാ​യി​ത്ത​ന്നെ​യോ​ ​വാ​ക്സിൻ ന​ൽ​കി​ ​അ​വ​യെ​ ​കൂ​ടു​ത​ൽ​ ​വ​രു​തി​യി​ലാ​ക്കാ​നു​ള്ള​ ​ശ്ര​മ​വും​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട​ത്രെ.​ ​കൊ​വി​ഡ് ​പ്ര​ശ്ന​ത്തി​ൽ​ ​ലോ​ക​ത്തി​നു​ ​മു​മ്പി​ൽ​ ​പ്ര​തി​യാ​യി​ ​നി​ൽ​ക്കേ​ണ്ടി​വ​ന്ന​തി​ലെ​ ​ജാ​ള്യ​ത​ ​മാ​റ്റി​യെ​ടു​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​യും​ ​ചൈ​ന​ ​ഇ​തി​നെ​ ​കാ​ണു​ക​യാ​ണ്.​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​വി​ഷ​യ​ത്തി​ൽ​ ​ലോ​ക​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ​മാ​ർ​ഗ​ദ​ർ​ശ​നം​ ​ന​ൽ​കേ​ണ്ട​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​ഏ​താ​ണ്ട് ​നി​ർ​ജീ​വാ​വ​സ്ഥ​യി​ലാ​ണ്.​ ​
ചൈ​നീ​സ് ​പ​ക്ഷ​പാ​തി​ത്വം​ ​ആ​രോ​പി​ച്ച് ​അ​മേ​രി​ക്ക​ ​സം​ഘ​ട​ന​യി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.​ ​വാ​ക്‌​സി​ൻ​ ​ഗ​വേ​ഷ​ണ​ ​-​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ​പൊ​തു​വാ​യ​ ​നേ​തൃ​ത്വം​ ​ന​ൽ​കാ​ൻ​ ​സം​ഘ​ട​ന​യ്ക്കു​ ​ക​ഴി​യു​ന്നു​മി​ല്ല.​ ​ദ​രി​ദ്ര​ ​രാ​ജ്യ​ങ്ങ​ളാ​കും​ ​ഇ​തി​ന്റെ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.