SignIn
Kerala Kaumudi Online
Sunday, 20 September 2020 12.12 PM IST

സാരി ധരിച്ച് മൂർഖനെ പിടികൂടുന്ന യുവതി, ട്വിറ്ററില്‍ വൈറലായി വീഡിയോ

nirzara-chitti

ബംഗളൂരൂ: സാരി ധരിച്ച ഒരു സ്ത്രീ അനായാസമായി മൂര്‍ഖനെ പിടികൂടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നിര്‍സര ചിട്ടി എന്ന പാമ്പു പിടുത്തക്കാരിയാണ് വീഡിയോയിലെ താരം. കര്‍ണാടക സ്വദേശിനിയാണ് നിര്‍സര.

പാമ്പിനെ പിടിക്കുന്ന വീഡിയോ കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ചതാണ്. രണ്ട് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. വീഡിയോ ട്വിറ്ററില്‍ 4.5 ലക്ഷവും വ്യൂവേഴ്സിനെ നേടി. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ശ്രദ്ധേയമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി, മറ്റുള്ളവര്‍ പാമ്പിനെ പിടിച്ചതിനെ പ്രശംസിച്ചു.


കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പാമ്പിനെ രക്ഷിച്ചത്. ഇതിന്റെ വീഡിയോ നിര്‍സരയും ഭര്‍ത്താവ് ആനന്ദും തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. നിർസര ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഒരുങ്ങി നിന്നപ്പോഴാണ് റെസ്‌ക്യൂ കോള്‍ ലഭിച്ചത്.

അതിനാല്‍ അവർ ഉടന്‍ തന്നെ അവിടേക്ക് പോയി. ഒരു അലമാരയുടെ പുറകില്‍ നിന്നാണ് വിഷമുള്ള പാമ്പിനെ ഒരു വടി ഉപയോഗിച്ചാണ് നിർസര പുറത്തേക്ക് എടുക്കുന്നത്.


തന്റെ വേഷം പാമ്പിനെ പിടിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കിയെന്ന് അവർ വീഡിയോയിൽ പറയുന്നുണ്ട്. മൂര്‍ഖന്‍പാമ്പാണ് വീട്ടില്‍ കയറിക്കൂടിയിരുന്നത്. സാരിയില്‍ പാമ്പിനെ പിടികൂടുന്ന യുവതിയുടെ ഈ വീഡിയോ ഇതിനുമുന്‍പും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ട്വിറ്ററില്‍ വീഡിയോ പ്രചരിക്കുകയാണ്. മൂര്‍ഖനെ ഇത്ര എളുപ്പത്തില്‍ പിടികൂടുന്ന നിര്‍സരയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SOCIAL MEDIA, TWITTER, VIDEO, VIRAL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.