ന്യൂഡൽഹി: എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി മകൻ എസ്.പി.ബി ചരൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.
'അദ്ദേഹത്തിന്റെ ശ്വാസകോശം മെച്ചപ്പെടുന്നു. ഫിസിയോതെറാപ്പിയിലും സജീവമായി പങ്കെടുക്കുന്നു. 15-20 മിനിറ്റ് വരെ ഇരിക്കാനാകുന്നുണ്ട്. ആശുപത്രി ജീവനക്കാർ വായിലൂടെ ഭക്ഷണം നൽകാനൊരുങ്ങുകയാണ്. എല്ലാം നല്ലരീതിയിലാണ് കാണുന്നത്."-ചരൺ പറഞ്ഞു.
ആഗസ്റ്റ് ആദ്യ വാരം കൊവിഡ് സ്ഥിരീകരിച്ച എസ്.പി.ബി ചെന്നൈ എം.ജി.എം. ഹെൽത്ത് കെയർ ആശുപത്രിയിലാണ്.