SignIn
Kerala Kaumudi Online
Wednesday, 02 December 2020 7.06 PM IST

3215 കൊവിഡ് രോഗികൾ, 2532 രോഗമുക്തർ

covid

തിരുവനന്തപുരം : സംസ്ഥാനത്ത് 3215 പേർകൂടി കൊവിഡ് ബാധിതരായി. 3013 പേർ സമ്പർക്ക രോഗികളാണ്. 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റിയിൽ കുറവുണ്ടായി. തിങ്കളാഴ്ച 11 ആയിരുന്നത് ഇന്നലെ 7 ആയി. 100 പേരെ പരിശോധിക്കുമ്പോൾ 7 പേർക്കാണ് രോഗം. ഇന്നലെ 89 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം 2532 പേർ രോഗമുക്തരായി.

രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്ത് പ്രതിദിന രോഗികൾ 600 കടന്നു. ജില്ലയിൽ 656 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂർ 213, കോട്ടയം 192, തൃശൂർ 188, കാസർകോട് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗബാധാ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകളാണ് പരിശോധിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID 19
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.