ചെങ്ങന്നൂർ: പ്രണയംനടിച്ച് വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ തൈമറവുംകര സ്വദേശി അരുണിനെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.
പൊലീസ് പറയുന്നത് :2016 മുതൽ യുവതിയെ അരുണിന്റെ വീട്ടിൽ വച്ചും യുവതിയുടെ വീട്ടിൽവച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ട്. ഗർഭിണിയായതോടെ ഗർഭം അലസിപ്പിച്ചാൽ വിവാഹം നടത്താമെന്ന് പറഞ്ഞ്
നിർബന്ധിപ്പിച്ച് ഗർഭം അലസിപ്പിച്ചു.പിന്നീട് യുവതിയുടെ കൂട്ടുകാരിയുടെ വീട്ടിൽ വച്ചും പല തവണ പീഡിപ്പിച്ചു. കഴിഞ്ഞ മാസം 30ന് വിവാഹം നടത്താമെന്ന് പറഞ്ഞ ശേഷം അരുൺ മുങ്ങുകയായിരുന്നു.ഇയാളും മാതാവും ഒളിവിലാണ്. സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.