SignIn
Kerala Kaumudi Online
Wednesday, 21 October 2020 10.02 PM IST

വിവാഹാഘോഷത്തിൽ പങ്കെടുത്ത ഏഴ് പേർ കൊവിഡ് ബാധിച്ച് മരിച്ചു

covid-death

വാഷിംഗ്ടൺ: അമേരിക്കയിലെ മെയ്‌നിൽ വിവാഹാഘോഷത്തിൽ പങ്കെടുത്ത ഏഴ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ വിവാഹ സത്കാരത്തിൽ 65 പേരാണ് പങ്കെടുത്തത്. ഇവരുമായി സമ്പർക്കത്തിൽ വന്ന 176 പേർക്ക് കൊവിഡ് ബാധിച്ചു.

ഈസ്റ്റ് മില്ലിനോക്കറ്റിലെ ത്രി ടൗൺ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വിവാഹം നടന്നത്. തങ്ങൾക്ക് മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാനുള്ള അവകാശം ഉണ്ടെന്നാണ് സഭയുമായി ബന്ധപ്പെട്ടവ‍‍ർ പറയുന്നത്.
"ഒന്നിച്ചുകൂടാനുള്ള അവകാശം കാൽവരി ബാപ്റ്റിസ്റ്റ് സഭയ്ക്കുണ്ട്. പ്രാദേശിക പള്ളികൾ, ജൂതരുടെ സിനഗോഗ്, മോസ്ക് അടക്കമുള്ളവയിൽ മതപരമായ ചടങ്ങുകൾക്ക് ഒത്തുകൂടാനുള്ള അവകാശം രാജ്യം നൽകുന്നുണ്ട്. അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി പ്രകാരം മതപരമായ പ്രവർത്തനങ്ങളെ പൂർണമായും സംരക്ഷിക്കുന്നുണ്ട്." സഭ പ്രസ്താവനയിൽ പറഞ്ഞു.
വിവാഹ ചടങ്ങ് നടന്നതിന്റെ തൊട്ടു പിന്നാലെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 18 പേർക്കും ഇവരുമായി അടുത്ത് ഇടപഴകിയെ ആറ് പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സെപ്തംബറിൽ ഇത് 150 കേസുകളായി വർദ്ധിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.