അങ്കാര: ഓട്ടോമൻ സുൽത്താനായിരുന്ന മെഹ്മദ് ജേതാവിന്റെ പേരിൽ മ്യൂസിയം പണിയാനൊരുങ്ങി തുർക്കി സർക്കാർ. ഓട്ടോമൻ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുളള വ്യക്തിയാണ് മെഹ്മദ് ജേതാവ്. തുർക്കിയിൽ ആദ്യമായാണ് ഒരു സുൽത്താന്റെ പേരിൽ മ്യൂസിയം നിർമിക്കുന്നത്. മ്യൂസിയം സ്ഥാപിക്കുന്നതിലുപരി ഇതിലൂടെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ നേതൃപദവി സൗദിയിൽ നിന്നും തട്ടിയെടുക്കുകയാണ് റെസിപ് തയ്യിപ്പ് എർദോഗൻ ഭരണകൂടത്തിന്റെ ലക്ഷ്യം. മ്യൂസിയം പിന്നീട് പള്ളിയാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.
തുർക്കിയുടെ എഡൈൻ പ്രവിശ്യയിലാണ് മ്യൂസിയം സ്ഥാപിക്കുക. അടുത്ത വർഷത്തിനുളളിൽ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ നീക്കം.
ഇത് യൂറോപ്പും ഏഷ്യയും തമ്മിലുള്ള ഭൂഖണ്ഡാന്തര അതിർത്തി പങ്കുവയ്ക്കുന്ന പ്രദേശമാണ്. ഓട്ടോമൻ ഭരണകൂടത്തിന്റെ പിൻഗാമിയായി എർദോഗൻ ഭരണകൂടത്തെ പുനർനാമകരണം ചെയ്യുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളാണിതെന്ന് ചിലർ പറയുന്നു.