ചങ്ങനാശേരി: ആർപ്പുവിളികളും ആരവങ്ങളും ഇല്ലാതെ നീലംപേരൂർ പടയണിക്ക് ഇന്ന് സമാപനം. നിറപ്പകിട്ടുകളുടെ നിറഘോഷമായി മാറേണ്ട പൂര രാവ് നീലംപേരൂർ പൂരം പടയണി ചടങ്ങുകളിൽ ഒതുങ്ങും . കൊവിഡ് രോഗവ്യാപനത്തിന്റെ ഭാഗമായി ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്ന ആളുകൾക്ക് മാത്രമാണ് പ്രവേശനം. ചൂട്ട്, കുട, പ്ലാവിലക്കോലം, പിണ്ടിയും കുരുത്തോലയും എന്നീ നാല്
ഘട്ടങ്ങളിലായാണ് ലളിതമായി പടയണി നടന്നത്. നാലാംഘട്ടത്തിൽ കൊടിക്കൂറ, കാവൽപിശാച്, അമ്പലക്കോട്ട, സിംഹം എന്നിവ പടയണിക്കളത്തിൽ എത്തി. ഇന്ന് അർദ്ധരാത്രിക്കുശേഷം അരിയും തിരിയും വയ്ക്കുന്ന ചടങ്ങോടെ ഈ വർഷത്തെ നീലംപേരൂർ പടയണിക്ക് പരിസമാപ്തികുറിക്കും.