പത്തനംതിട്ട : മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡിനു മുകളിൽ കയറിനിന്ന് പ്രതിഷേധിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. ഉപരോധ സമരം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ഹരീഷ് പൂവത്തൂർ, ജില്ലാ ജനറൽ സെക്രട്ടറി നിതീഷ് തിരുവല്ല, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ , ജില്ലാ സെക്രട്ടറിമാരായ അഖിൽ, ശരത്കുമാർ, ജില്ലാ ട്രഷറർ ഹരി നീർവിളാകം, അടൂർ മണ്ഡലം പ്രസിഡന്റ് അനന്ദു. എസ്. കുറുപ്പ്, റാന്നി മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു പരുത്തികാട്, എം.സായികൃഷ്ണൻ ആറന്മുള, ശ്യാം ശിവപുരം എന്നിവർ പങ്കെടുത്തു.