വാഷിംഗ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനെ വ്യക്തിപരമായി അധിക്ഷേപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംവാദങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താൻ ബൈഡൻ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ട്രംപ് ആരോപിച്ചു.'സംവാദങ്ങളിൽ ബൈഡൻ മെച്ചപ്പെടുന്നുണ്ട്. അതിന് കാരണം അയാൾ ഉപയോഗിക്കുന്ന എന്തോ ഒന്നാണെന്ന് നമുക്കറിയാം. 29ന് നടക്കുന്ന പ്രസിഡൻഷ്യൽ സംവാദ പരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് ബൈഡൻ ഉത്തേജകമരുന്ന് പരിശോധനക്ക് വിധേയനാകണം. ഞാൻ പരിശോധന നടത്തും." - ട്രംപ് പറഞ്ഞു.