ഉദ്ഘാടനം വെർച്വൽ പ്ലാറ്റ്ഫോമിൽ അനിൽകപൂർ നിർവഹിക്കും
കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് പുതിയ ഷോറൂമുകളുടെ ഉദ്ഘാടനം വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നു. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച്
സെപ്തംബർ 19 ന് ബീഹാറിലെ പട്നയിലാണ് വെർച്വൽ പ്ലാറ്റ്ഫോം വഴിയുള്ള ആദ്യ ഷോറൂം ഉദ്ഘാടനം. പട്നയിലെ ബോറിംഗ് കനാൽ റോഡിലെ ഷോറൂം മലബാർ ഗോൾഡിന്റെ ബീഹാറിലെ ആദ്യ സംരംഭമാണ്. ബോളിവുഡ് താരവും ബ്രാൻഡ് അംബാസിഡറുമായ അനിൽ കപൂർ വെർച്വൽ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം നിർവ്വഹിക്കും. ചെയർമാൻ എം.പി അഹമ്മദും മാനേജ്മെന്റ് അംഗങ്ങളും പങ്കെടുക്കും.
ആഗോള തലത്തിലുള്ള വികസനത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ കൂടുതൽ ഷോറൂമുകൾ ആരംഭിക്കുന്നത്. വിലയും ഗുണമേന്മയും സുതാര്യതയും മൂലം ഉപഭോക്താക്കൾക്കിടയിൽ വലിയ വിശ്വാസ്യത നേടിയെടുക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ പറഞ്ഞു.
ഏത് പ്രായത്തിലുള്ളവർക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്കാരങ്ങൾക്ക് അനുയോജ്യവുമായ വിപുലമായ ആഭരണ ശ്രേണിയാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പ്രത്യേകത. ഒരു വർഷത്തേക്ക് സൗജന്യ ഇൻഷ്വറൻസ് കവറേജ്, എല്ലാ ആഭരണങ്ങൾക്കുമുള്ള തിരിച്ചെടുക്കൽ ഗ്യാരണ്ടി, മാറ്റി വാങ്ങുമ്പോൾ സീറോ ഡിഡക്ഷൻ ചാർജ്, ഇടപാടുകളിലെ സുതാര്യത എന്നീ സേവനങ്ങളും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഉറപ്പ് നൽകുന്നുണ്ട്. ട
ഏത് ജ്വല്ലറിയിൽ നിന്ന് വാങ്ങിയതായാലും ഏറ്റവും മികച്ച വിലയിൽ പഴയ സ്വർണം വിൽക്കുന്നതിനും മലബാർ ഗോൾഡിച അവസരമുണ്ട്. വിലയുടെ 10 ശതമാനം മുതൽ നൽകി ആഭരണങ്ങൾ അഡ്വാൻസായി ബുക്ക് ചെയ്യാനുമാകും.
ഷോറൂമുകളുടെ എണ്ണത്തിലും വിൽപനയിലും ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായി മാറുകയാണ് ലക്ഷ്യം. അഞ്ചു വർഷത്തിനുള്ളിൽ ആഗോള തലത്തിൽ ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയാക്കും.
ബീഹാറിൽ പുതിയ ഷോറൂം ആരംഭിക്കുന്നതോടെ കിഴക്കേ ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കാനാകും. വെർച്വൽ പ്ലാറ്റ്ഫോം വഴി ഷോറൂമുകൾ ഉദ്ഘാടനം ചെയ്യുകയെന്ന നൂതനമായ ആശയം മലബാർ ഗ്രൂപ്പ് നടപ്പാക്കുകയാണെന്നും
എം.പി. അഹമ്മദ്
മലബാർ ഗ്രൂപ്പ് ചെയർമാൻ