ആലപ്പുഴ : ജില്ലയിൽ ഇന്നലെ 323 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്തുനിന്നും 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 297 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
വിദേശത്തു നിന്നെത്തിയവർ: സൗദിയിൽ നിന്നെത്തിയ പള്ളിപ്പാട് സ്വദേശി, ഷാർജയിൽ നിന്നെത്തിയ കടക്കരപ്പള്ളി സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ ചെട്ടികുളങ്ങര, ആലപ്പുഴ സ്വദേശികൾ, ഒമാനിൽ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ: ജമ്മു ആൻഡ് കാശ്മീരിൽ നിന്നെത്തിയ 2 മുതുകുളം സ്വദേശികൾ, ആലപ്പുഴൻ സ്വദേശി, കർണാടകയിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി, കൊൽക്കത്തയിൽ നിന്നെത്തിയ രണ്ടു ഹരിപ്പാട് സ്വദേശികൾ, തെലുങ്കാനയിൽ നിന്നെത്തിയ 4 മാന്നാർ സ്വദേശികൾ, കർണാടകയിൽ നിന്നെത്തിയ മൂന്ന് ചെട്ടികാട് സ്വദേശികൾ, വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ അർത്തുങ്കൽ സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, മഹാരാഷ്ട്രയിൽ നിന്നെത്തിയ ആല സ്വദേശി, കർണാടകയിൽ നിന്നെത്തിയ പേരിശ്ശേരി സ്വദേശി, ഛത്തീസ്ഗഡിൽ നിന്നെത്തിയ 2 മുഹമ്മ സ്വദേശികൾ, രാജസ്ഥാനിൽ നിന്നെത്തിയ പുതിയവിള സ്വദേശി.
ഇന്നലെ 120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 6312 പേർ രോഗം മുക്തരായി. 2366 പേർ ചികിത്സയിലുണ്ട്.