മാവേലിക്കര: പോപ്പുലർ ഫിനാൻസ് നിക്ഷേപ കൂട്ടായ്മ മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. ഓരോ ബ്രാഞ്ചുകളിലെയും നിക്ഷേപകരുടെ പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനിൽ കേസെടുക്കുക, കേന്ദ്ര ഏജൻസികൾ അന്വേക്ഷിക്കുക, സ്ഥാപനത്തിലെ മുഴുവൻ ഡയറകടർമാർക്കെതിരെയും ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. യോഗത്തിൽ നിക്ഷേപക കൂട്ടായ്മ ചെയർമാൻ പി.സി ഉമ്മൻ അധ്യക്ഷനായി. സി.ജി.തോമസ്, കേരള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കെ.ജി സുരേഷ് കുമാർ, ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി അരുൺ, സുരേഷ് പൂവത്തുമഠം, നിക്ഷേപക കൂട്ടായ്മ കൺവീനർ രാജേന്ദ്രൻ, അലക്സ് ആറ്റുമാലിക്കൽ എന്നിവർ സംസാരിച്ചു.