പ്രഭാത ചര്യ:
പുലർച്ചെ 4-5 മണിക്ക് ഉണരും. ചായ. പ്രഭാത കൃത്യങ്ങൾ. യോഗ, ധ്യാനം, പത്രവായന, ഇ മെയിൽ നോക്കൽ (രാവിലെ അഞ്ചുമണിക്ക് പ്രധാനമന്ത്രിയുടെ ഇ - മെയിൽ വരുമെന്ന് മന്ത്രിമാർ), അത്യാവശ്യ ഫോൺ വിളി. 7.30നകം പ്രഭാതഭക്ഷണം (കിച്ച്ഡി, പോഹ തുടങ്ങിയ ഗുജറാത്തി സസ്യാഹാരം). 8.30 ഓഫീസിൽ.
ഉച്ചഭക്ഷണം: ഗുജറാത്തി താലി. പാർലമെന്റ് ദിവസങ്ങളിൽ കാന്റീനിലെ സസ്യഹാര താലി. ഉച്ചഭക്ഷണം ഒറ്റയ്ക്ക്
അത്താഴം: രാത്രി 9-10ന് ഔദ്യോഗിക വസതിയിൽ. ഗുജറാത്തി വിഭവങ്ങൾ. ടിവി കാണൽ, ഫോൺ വിളി, വായന.
ഇഷ്ടവേഷം :അരക്കൈയ്യൻ കുർത്ത. സംഘ് പ്രവർത്തന കാലത്ത് മുഴുക്കൈയ്യൻ കുർത്ത. സഞ്ചിയിൽ ബുദ്ധിമുട്ടായപ്പോൾ കൈ മുറിച്ചു. പാവപ്പെട്ടവനെന്ന് തോന്നാതിരിക്കാൻ നല്ല വേഷം ധരിച്ചു. വസ്ത്രങ്ങൾ സ്വയം അലക്കി. ആദ്യ ഷൂ അമ്മാവന്റെ സമ്മാനം.
കുറച്ച് ഉറക്കം, കൂടുതൽ ജോലി: ഉറക്കം മൂന്നര മണിക്കൂർ. ഉണർന്നാലുടൻ ജോലി തുടങ്ങും. ഒഴിവു ദിനമില്ല.
സിനിമ: പ്രധാനമന്ത്രിയായ ശേഷം സിനിമ കണ്ടിട്ടില്ല,
പ്രചോദനം: ഗാന്ധിജി
വാച്ച്: ഡയൽ കൈത്തണ്ടയ്ക്കുള്ളിലാക്കി കെട്ടും (ആരും കാണാതെ സമയം നോക്കാൻ )
സ്വയം ചികിത്സ: ജലദോഷം വന്നാൽ ചൂടുവെള്ളം മാത്രം കുടിക്കും. മൂക്കിൽ കടുകെണ്ണ ചൂടാക്കി ഒഴിക്കും. അലോപ്പതി ഇല്ല. ഇഷ്ടം ആയുർവേദം
ദേഷ്യമില്ല: പ്രകോപിതനായാൽ വികാരങ്ങൾ കടലാസിൽ കുറിച്ചിട്ട് കീറിക്കളയും.
ഹിന്ദി: ചെറുപ്പത്തിൽ ചായ വിൽപനയ്ക്കിടെ കാലി കച്ചവടക്കാരുമായി ഇടപഴകി ഹിന്ദി പഠിച്ചു.
സോഷ്യൽ മീഡിയ: ട്വിറ്റർ, ഫേസ്ബുക്ക്, ഇസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ, യൂട്യൂബ് എന്നിവയിൽ സജീവം
ചോദ്യങ്ങൾ തേടി വനത്തിൽ:
രാഷ്ട്രീയത്തിൽ സജീവമാകും മുമ്പ് ദീപാവലിക്കും മറ്റും വനത്തിൽ 34ദിവസം ധ്യാനം പതിവായിരുന്നു. തന്നോടു തന്നെ ചോദ്യങ്ങൾ ചോദിക്കും. രാഷ്ട്രീയം വിടുമ്പോൾ അതു പുന:രാരംഭിക്കും.
മോടിയും താടിയും: വസ്ത്രങ്ങളിലും രൂപഭാവങ്ങളിലും ശ്രദ്ധ. വെള്ള താടിയിൽ പരീക്ഷണങ്ങൾ. ചിലപ്പോൾ ട്രിം ചെയ്ത് കട്ടികുറയ്ക്കും. ചിലപ്പോൾ വളർത്തും. 2014ൽ പ്രധാനമന്ത്രി ആയതുമുതൽ 2020 വരെ താടിയിൽ പല മാറ്റങ്ങൾ. കൊവിഡ് കാലത്ത് താടി വളർത്തുന്നു.
ഫാഷൻ: 'മോദി കുർത്ത' വിദേശങ്ങളിൽ പോലും ജനപ്രീതിയുള്ള ബ്രാൻഡായി. ജവഹർലാൽ നെഹ്റുവിന്റെ 'നെഹ്റു ജാക്കറ്റിന് ശേഷം പ്രശസ്തമായ പ്രധാനമന്ത്രിയുടെ വേഷം. ഇന്ത്യൻ നേതാക്കൾ പൊതുവേ തൂവെള്ള വസ്ത്രങ്ങൾ അണിയുമ്പോൾ മോദിയുടെ 'കളർഫുൾ' വേഷങ്ങൾ ഫാഷൻ സ്റ്റേറ്റ്മെന്റായി. വാച്ചിലും കൂളിംഗ് ഗ്ളാസിലുമുണ്ട് മോദി ടച്ച്.