മാഞ്ചസ്റ്രർ: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തു. സെഞ്ച്വറി നേടിയ ജോണി ബെയർസ്റ്റോയാണ് (112) ഇംഗ്ലണ്ട് സ്കോർ 300 കടക്കാൻ പ്രധാന പങ്ക് വഹിച്ചത്. സാം ബില്ലിംഗ്സ് (57), ക്രിസ് വോക്സ് (53) എന്നിവരുടെ ബാറ്റിംഗും നിർണായകമായി. മുൻനിരയിൽ ബെയർസ്റ്റോ ഒഴികെയുള്ളവർ പരാജയമായിരുന്നു. ആസ്ട്രേലിയക്കായി സ്റ്റാർക്കും സാംപയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
തുടർന്ന് ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 34.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് എന്ന നിലയിൽ പതറുകയാണ്. അർദ്ധ സെഞ്ച്വറി കടന്ന കാരെയും മാക്സ്വെല്ലുമാണ് ക്രീസിൽ.