തൃശൂർ: ലുലു സി.എഫ്.എൽ.ടി.സിയിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. കേരളത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാണ് നാട്ടിക ലുലു സി.എഫ്.എൽ.ടി.സി. 1400 ബെഡുകൾ ഒരുക്കിയിട്ടുള്ള സി.എഫ്.എൽ.ടി.സിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 45 രോഗികളെ പ്രവേശിപ്പിച്ചു.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കാറ്റഗറി ബി വിഭാഗത്തിൽപ്പെടുന്നവർക്ക് 400 ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് രോഗികളായ പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ എന്നിവരാണ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ഹൈ ഡിപ്പന്റൻസി യൂണിറ്റിൽ 50 ബെഡുകളാണുള്ളത്. കുടിവെള്ള സൗകര്യം, വാട്ടർ ഫിൽറ്റർ, ഹോട്ട് വാട്ടർ സൗകര്യം, വാഷിംഗ് മെഷിൻസ്, ബാത്ത് ടോയലറ്റ്സ്, മാലിന്യ സംസ്കരണ സംവിധാനം, ടിവി, വൈഫൈ, എന്നീ സൗകര്യങ്ങളും സെന്ററിലുണ്ട്.
വിനോദത്തിനായി റിക്രിയേഷൻ ക്ലബ്, കാരംസ്, ആമ്പൽക്കുളം, ഉദ്യാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 60 ഡോക്ടർമാരും 100 നഴ്സ്മാരുമാണ് വിവിധ ഷി്ര്രഫുകളിലായി ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനവുമുണ്ട്.